Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാനസികവും ശാരീരികവുമായ സുഖസ്ഥിതിയാണ് ആരോഗ്യം. പക്ഷേ, അതു മാത്രം പോരാ, ലൈംഗികാരോഗ്യം കൂടി ചേരുമ്പോഴേ അതൂ പൂര്‍ണമാകൂ എന്നാണ് പുതിയ കാലത്തെ ആരോഗ്യവിദഗ്ദ്ധരുടെ കമന്റ്. നമ്മള്‍ സാധാരണ കഴിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും ലൈംഗികാരോഗ്യത്തെ കൂടി സഹായിക്കുന്നതാണ്. ഏതൊക്കെയാണ് ആഹാരമെന്ന് അറിഞ്ഞിരുന്നാല്‍ ഇന്നു മുതല്‍ അതൊക്കെ ഡെയ്‌ലി മെനുവില്‍ ഉള്‍പ്പെടുത്താമല്ലോ.

ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ കലവറയായ മത്തി, ധമനികളില്‍ പ്‌ളാക് അടിഞ്ഞുകൂടി രക്തപ്രവാഹം കുറയുന്ന അപകടത്തെ ചെറുക്കാന്‍ ബെസ്റ്റ് ആണ്. പുരുഷന്മാരില്‍ ലൈംഗികശേഷിക്കുറവിന് ഒരു പ്രധാന കാരണം ലൈംഗികാവയവങ്ങളിലെ ഞരമ്പുകളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതാണ്. അതുകൊണ്ട് ഇന്നു മുതല്‍ വലിയ കടല്‍ മത്സ്യങ്ങള്‍ക്കു പകരം മത്തി പതിവാക്കാം. 

കക്ക ഇറച്ചിയാണ് മറ്റൊരു താരം. ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ കക്ക ഇറച്ചിയിലുണ്ടത്രേ. ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ ലൈംഗിക താത്പര്യം വര്‍ദ്ധിക്കും. ഇതു മാത്രമല്ല, സിങ്കിന്റെ അംശം കൂടുതലുള്ള വിഭവമാണ് കക്ക. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികാവയവങ്ങളിലേക്ക് രക്ത പ്രവാഹം ത്വരിതവേഗത്തിലാക്കാന്‍ സിങ്ക് സഹായിക്കും. 

മാംസങ്ങളില്‍ പൊതുവെ അടങ്ങിയിരിക്കുന്ന ചില അമിനോ ആസിഡുകളും ധമനികളിലെ രക്തപ്രവാഹം സുഗമമാക്കാന്‍ സഹായിക്കുന്നവയാണ്. പക്ഷേ, വെജിറ്റേറിയന്‍സ് എന്തു ചെയ്യും? ലൈംഗികാരോഗ്യം അവരുടെയും മൗലികാവകാശമല്ലേ? അവര്‍ക്ക് ധാന്യങ്ങള്‍, കടല, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ പരീക്ഷിക്കാം. കശുവണ്ടി ഉള്‍പ്പെടെയുള്ള പരിപ്പു വര്‍ഗങ്ങള്‍ സിങ്കിന്റെ സംഭരണികളാണ്. ആപ്പിള്‍, വെളുത്തുള്ളി എന്നിവയാണ് സെക്‌സ് ഹെല്‍ത്തിന് സഹായിക്കുന്ന മറ്റു ചില പ്രധാന ഐറ്റംസ്. ആന്‍ ആപ്പിള്‍ എ ഡേ... എന്നു കേട്ടിട്ടില്ലേ? അത് ഇതാണ്!

Readers Comment

Add a Comment