Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:43 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ  അടുത്ത കൊല്ലം  മുതൽ ലഭ്യമാകും.  ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരൻമാർക്കും അടുത്ത വർഷം ഫെബ്രുവരിയോടെയും പൊതുജനങ്ങൾക്ക് ഏപ്രിലിലോടെയും ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾക്ക് പരമാവധി  1,000 രൂപയ്ക്ക് നൽകാനാകുമെന്ന് സിറം ഇന്ത്യ സി.ഇ.ഒ അദർ പൂനവല്ല പറഞ്ഞു. 2024 ഓടെ എല്ലാ ഇന്ത്യക്കാർക്കും വാക്‌സിന് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
അന്തിമ ട്രയൽ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ചായിരിക്കും നടപടി.എല്ലാ ഇന്ത്യക്കാർക്കും കുത്തിവെയ്പ്പ് എടുക്കാൻ രണ്ടോ മൂന്നോ വർഷമെടുക്കും.   രണ്ടു ഡോസ് വാക്‌സിൻ എടുക്കാൻ എല്ലാവരും തയ്യാറാകുകയാണെങ്കിൽ 2024 ഓടെ എല്ലാവർക്കും  വാക്സിൻ ലഭിക്കുമെന്നും' പൂനവല്ല കൂട്ടിച്ചേർത്തു.ഓക്‌സ്ഫഡ്-അസ്ട്രസെനക വാക്‌സിൻ പ്രായമായവരിൽ പോലും ഫലവത്താണെന്ന് തെളഞ്ഞിരുന്നു.എന്നാൽ എത്ര കാലത്തേക്ക് വാക്‌സിൻ പ്രതിരോധ സംരക്ഷണം നൽകുമെന്ന് കൃത്യമായി ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിൽ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗപ്രതിരോധ ഫലങ്ങളും ഒരു മാസത്തിനുള്ളിൽ പുറത്തുവരുമെന്നും പൂനവല്ല പറഞ്ഞു.

Readers Comment

Add a Comment