Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകം കൊവിഡ് ഭീതിയിലായ കാലത്ത് മറ്റൊരു പ്രമേഹ ദിനം കൂടി .ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെടെറിക് ബാറ്റിങ്ങിൻറെ ജന്മദിവസമാണ് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്.പ്രമേഹരോഗ നിയന്ത്രണത്തിൽ നഴ്‌സുമാരുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് 'നഴ്‌സുമാർക്ക് മാറ്റം സൃഷ്ടിക്കാൻ കഴിയും' എന്നതാണ് ഈ വർഷത്തെ പ്രമേഹ ദിന സന്ദേശം.ലോകത്ത് 422 മില്യൺ ആളുകൾ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു. അതേസമയം നമ്മുടെ കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർധിച്ചു വരികയാണ്. ഭക്ഷണ നിയന്ത്രണമാണ് രോഗികൾക്ക് നൽകുന്ന യഥാർത്ഥ മരുന്നെന്ന് പറയാം.
മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം.
30.82°C







