Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 8 കോടി രൂപ ചെലവിൽ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. 10 ഐ.സി.യു. കിടക്കകളും 5 വെന്റിലേറ്ററുകളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ അത്യാസന്ന നിലയിൽ ഹൃദയാഘാതവുമായി ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പൂർണമായ ചികിത്സ ലഭ്യമാക്കുവാൻ സാധിക്കുന്നതാണ്. കാത്ത്‌ലാബിന്റെ പ്രവർത്തനങ്ങൾക്കായി വിദഗ്ധ കാർഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഫീഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി കെ. രാജു മുഖ്യാതിഥിയായി.

കൊല്ലം ജില്ലയിലെ വലിയൊരു സ്വപ്നമാണ് മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് സ്ഥാപിച്ചതോടെ യാഥാർത്ഥ്യമായതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വളരെയേറെ യാത്ര ചെയ്ത് മറ്റ് മെഡിക്കൽ കോളേജുകളെ ആശ്രയിക്കാതെ കാത്ത് ലാബ് ചികിത്സ ലഭ്യമാകുന്നതാണ്. മെഡിക്കൽ കോളേജിനെ മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഈ സർക്കാരാണ് കൊല്ലം മെഡിക്കൽ കോളേജ് ആരംഭിച്ചത്. ഈ സർക്കാർ ആശുപത്രി ഏറ്റെടുക്കുന്ന വേളയിൽ ഒരു വാർഡ് മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. എന്നാൽ ഇപ്പോൾ മെഡിക്കൽ കോളേജിന്റെ സ്ഥിതി ഇങ്ങനെയല്ല. 300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും 600 ലേറെ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നേറ്റത്തിന് ഈ സർക്കാർ വഴിയൊരുക്കിയത്. ഈ സർക്കാരിന്റെ ശ്രമഫലമായി 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, ലേബർ റൂം, കാരുണ്യ ഫാർമസി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സർക്കാർ വന്നതിന് ശേഷമാണ് ഒരുക്കിയത്. 10 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കി. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടർ, വെയ്റ്റിംഗ് ഏരിയ എന്നിവയുൾപ്പെടുന്ന 4 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഒ.പി. ബ്ലോക്ക് പൂർണമായും പ്രവർത്തന സജ്ജമാക്കി. 3000 രോഗികളെ ഉൾക്കൊള്ളുന്ന തരത്തിലുള്ള വെയ്റ്റിംഗ് ഏരിയയും മറ്റും പൂർണമായും ശീതീകരിച്ചതാണ്. 2.5 കോടി രൂപ മുതൽ മുടക്കി ആധുനികമായ 16 സ്ലൈസ് സി.ടി. സ്‌കാൻ സ്ഥാപിച്ചു. 2 കോടി രൂപ ചിലവഴിച്ച് വൃക്ക രോഗികൾക്ക് വേണ്ടി 9 ബെഡ് ഉള്ള ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റ്, ഗൈനക്ക് ഓപ്പറേഷൻ തീയറ്റർ, ആധുനിക ട്രോമകെയർ സെന്റർ, ആധുനിക മോർച്ചറി എന്നിവ സ്ഥാപിച്ചു. നാഷണൽ ഹൈവേക്കടുത്തുള്ള മെഡിക്കൽ കോളേജ് എന്ന നിലയിൽ റോഡപകടങ്ങളിൽപെട്ട് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി ആധുനിക ട്രോമകെയർ സെന്റർ സ്ഥാപിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ., എൻ.കെ. പ്രേമചന്ദ്രൻ എം.പി., അഡ്വ. സോമപ്രസാദ് എം.പി. എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം നന്ദി പറഞ്ഞു

Readers Comment

Add a Comment