Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സന്നി, ചുഴലി എന്നൊക്കെ അറിപ്പെടുന്ന അപസ്‌മാരം അഥവാ എപിലപ്‌സി സാധാരണ കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്.ഇടവിട്ടുള്ള പേശികശുടെ സങ്കോചം നിമിത്തം കോട്ടലുണ്ടാകുന്ന അവസ്‌ഥ മസ്‌തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളിലുണ്ടാകുന്ന അപാകതകളാണ് രോഗാവസ്‌ഥയ്‌ക്ക് പ്രധാന കാരണം.മുതിർന്നവരിൽ മസ്‌തിഷ്‌ക ട്യൂമർ, സ്‌ട്രോക്ക് തുടങ്ങിയ മസ്‌തിഷ്‌ക രോഗങ്ങൾ മൂലം അപസ്‌മാരം ഉണ്ടാകാം. പാരമ്പര്യമായി അപസ്‌മാരം ഉണ്ടാകും.
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു മാത്രമുള്ള പേശികൾ സങ്കോചിക്കുന്നതിനെ ഫോക്കൽ സീഷർ എന്നും കൂടുതൽ വ്യാപകമായതിനെ ജനറലൈസ്‌ഡ് സീഷർ എന്നും പറയുന്നു. കൈകാലുകളുടെ ആവർത്തിച്ചുള്ള സങ്കോചവും തളർച്ചയുമാണ് അപസ്‌മാരത്തിന്റെ പ്രധാന ലക്ഷണം.ഇതോടൊപ്പം ബോധക്ഷയവും ഉണ്ടാകുന്നു. വായിൽ നിന്നും പതയും നുരയും വരിക, അറിയാതെ മലമൂത്ര വിസർജനം ചെയ്യുക എന്നിവയും കണ്ടുവരുന്നു. അപസ്‌മാര ബാധയെത്തുടർന്ന് മിനിട്ടുകളോളം ബോധക്ഷയം നീണ്ടു നിൽക്കും.
രോഗവും കാരണവും നിർണയിക്കാൻ സി.ടി സ്‌കാൻ, എം.ആർ.ഐ., ഇ.ഇ.ജി. മുതലായ പരിശോധനകൾ വേണ്ടിവരാം. സമ്മർദങ്ങളൊഴിവാക്കുക, മാനസിക പിരിമുറുക്കം ഒഴിവാക്കുക, കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക എന്നിവ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അപസ്‌മാര ബാധ തടയാൻ കൃത്യമായ ഔഷധചികിത്സ അനിവാര്യമാണ്.
രോഗമുള്ളവർ വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധിച്ചുവേണം. അപസ്‌മാരമുണ്ടായാൽ കണ്ടുനിൽക്കുന്നവർ ഭയന്ന് പിന്നോട്ട് മാറരുത്. രോഗിയെ പരുക്കൻ പ്രതലം, പാറ, മൂർച്ചയുള്ള വസ്‌തുക്കൾ എന്നിവയുടെ സമീപത്തുനിന്നും മാറ്റണം. രോഗി ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങൾ അയച്ചിടണം.
തലയ്‌ക്കു താഴെ തുണികൾ അടുക്കിവച്ചാൽ ക്ഷതമേൽക്കാതിരിക്കാൻ സഹായിക്കും. രോഗിയുടെ ചലനങ്ങൾ നിലച്ചു കഴിഞ്ഞാൽ ചരിച്ചോ കമിഴ്‌ത്തിയോ കിടത്താം.
24.92°C







