Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നുന്നോ? മറ്റുള്ളവരെ വിട്ട് നിങ്ങളെ മാത്രം മിക്കപ്പോഴും കൊതുകുകൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ അതിന് ചില കാരണങ്ങളുണ്ട്! ഇതിനു കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച്‌ നോക്കാം;

വസ്ത്രത്തിന്റെ നിറം:
ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ, കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. കൊതുകുകൾക്ക് നിങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ ഇരുണ്ടവസ്ത്രങ്ങൾ സഹായിക്കും.

ഗന്ധം:
കാഴ്ച കഴിഞ്ഞാൽ പിന്നെ ഗന്ധമായിരിക്കും കൊതുകുകൾ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്സൈഡിന്റെ അളവ് കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്.

ഗർഭം:
മലേറിയ അണുക്കളുടെ വാഹകരായ കൊതുകുകൾ ആകർഷിക്കപ്പെടുന്നതിനുള്ള അപകടസാധ്യത ഗർഭിണികളായ സ്ത്രീകൾക്ക് അല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച്‌ ഇരട്ടിയായിരിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഗർഭാവസ്ഥയിൽ, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു.

ബിയർ ഉപഭോഗം:
ജപ്പാനിൽ നടന്ന ഒരു പഠനത്തിൽ, മദ്യ ഉപഭോഗം കൊതുകുകളെ ആകർഷിക്കുമെന്ന് കണ്ടെത്തിയിരുന്നു. ബിയർ ഉപഭോഗം നടത്തിയവർ ഉപഭോഗം നടത്താത്തവരെക്കാൾ കൂടുതൽ കൊതുകുകളെ ആകർഷിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. മദ്യ ഉപഭോഗം നടത്തിയവരുടെ വിയർപ്പിലൂടെ പുറത്തുവരുന്ന എഥനോൾ അല്ലെങ്കിൽ ശരീരത്തിന്റെ താപനില ഉയരുന്നത് ആയിരിക്കാം ഇതിനു കാരണമാകുന്നതെന്ന് പഠനം നടത്തിയവർ പറയുന്നു.

രക്തഗ്രൂപ്പ്:
നിങ്ങളുടെ രക്തഗ്രൂപ്പ് 'ഒ' ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത 'എ', 'എബി' അല്ലെങ്കിൽ 'ബി' ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നു.

ചർമ്മത്തിലെ ബാക്ടീരിയ:
ചർമ്മത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് നെതർലാൻഡിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളും കൊതുകുകൾ ആകർഷിക്കപ്പെടുന്നതും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ കണ്ടെത്തി.

മലേറിയ, ഡെങ്കി, ചിക്കൻഗുനിയ പോലെയുള്ള രോഗങ്ങൾ പിടിപെടുന്നതിനും കൊതുകുകടി കാരണമായേക്കാം. അതിനാൽ, കൊതുകുകടിയിൽ നിന്ന് സംരക്ഷണം നേടുന്നതിനുള്ള ഉപാധികൾ സ്വീകരിക്കുക.

Readers Comment

Add a Comment