Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉയരക്കൂടുതലുള്ളവര്‍ ഭാഗ്യവാന്മാര്‍. അവര്‍ പ്രമേഹത്തെ കുറച്ചു പേടിച്ചാല്‍ മതിയെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാര്‍ക്ക് 10 സെന്റിമീറ്റര്‍ വീതം ഉയരം കൂടുമ്പോള്‍ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത 41 ശതമാനവും സ്ത്രീകളില്‍ ഇത് 33 ശതമാനവും കുറയുന്നതായാണ് ഡയബറ്റോളജിയ എന്ന രാജ്യാന്തര പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

പ്രമേഹ രോഗികളില്‍ 95 ശതമാനം പേരിലും കാണപ്പെടുന്നത്, പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉപയോഗിക്കാന്‍ ശരീരത്തിനു സാധിക്കാതെ വരുന്ന ടൈപ്പ് 2 ഡയബറ്റിസ് ആണ് (പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 1 ഡയബറ്റിസിനു കാരണം). പൊക്കക്കുറവുള്ളവരെ അപേക്ഷിച്ച് ഉയരക്കാരില്‍ ചയാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) വര്‍ദ്ധിച്ച നിരക്കിലായിരിക്കുമെന്നതാണ് ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത്. പൊക്കം കുറഞ്ഞവരില്‍ ലിവര്‍ ഫാറ്റ് ആധികമായിരിക്കുമത്രേ.

ഉയരവും രോഗങ്ങളും സംബന്ധിച്ച് നേരത്തേ നടന്നിട്ടുള്ള ഒരു പഠനം പറയുന്നത് ഉയരക്കൂടുതല്‍ ഉള്ളവര്‍ക്ക് പൊക്കം കുറഞ്ഞവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത കൂടുതലാണെന്നാണ്. കൂടുതല്‍ ശരീര കോശങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ അധിക സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. അര്‍ബുദത്തിന്റെ കാര്യത്തിലാകുമ്പോള്‍ പൊക്കക്കുറവുള്ളവരാണ് ഭാഗ്യവാന്മാര്‍ എന്നു പറയേണ്ടിവരും.

Readers Comment

Add a Comment