Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രക്തത്തില്‍ ഗ്‌ളൂക്കോസ് നില കൂടുതലാണെന്നു കണ്ട് ടെന്‍ഷനടിക്കണ്ട. പ്രമേഹരോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇലക്കറികള്‍ക്കു കഴിയും. മുരിങ്ങയില, പയര്‍ ഇല, ചീരയില, കൊടങ്ങല്‍ തുടങ്ങിയ ഇലകളെല്ലാം ചേര്‍ത്ത് കറിയാക്കി പ്രഭാത ഭക്ഷമായോ രാത്രിഭക്ഷണമായോ കഴിക്കാം. ആവിയില്‍ വേവിക്കുന്ന റാഗിപ്പുട്ട്, ഗോതമ്പ് പുട്ട്, ഇലയട, ഇഡ്ഡലി ഇവയിലൊക്കെ ഇലകള്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കാം. ആവിയില്‍ പുഴുങ്ങുമ്പോള്‍ പോഷകമൂല്യം നഷ്ടപ്പെടുകയുമില്ല.

സൂചി ഗോതമ്പ് , റവ എന്നിവ കൊണ്ട് തയ്യാറാക്കുന്ന ഉപ്പുമാവിലും ഇലകള്‍ വഴറ്റി ചേര്‍ക്കാം. ഇലകള്‍ അരച്ചു ചേര്‍ത്ത ഗോതമ്പുമാവ് കൊണ്ട് ദോശ ചുട്ടെടുത്തും കഴിക്കാം. ഗോതമ്പു ദോശ മാത്രമല്ല, ഇലക്കറികള്‍ അരച്ചുചേര്‍ത്ത ഗോതമ്പുപൊടി കൊണ്ട് തയ്യാറാക്കിയ ചപ്പാത്തിയും പ്രമേഹരോഗികള്‍ക്ക് പോഷകം ഉറപ്പാക്കാവുന്ന ഭക്ഷണമാണ്. ഇലകള്‍ അരച്ച് റാഗിപ്പൊടിയില്‍  ചേര്‍ത്ത് കുറുക്കി കഴിക്കുകയും ചെയ്യാം.

Readers Comment

Add a Comment