Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:46 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 രോഗവ്യാപനം കൂടി വരുന്ന ഗുരുതരമായ സാഹചര്യത്തിൽ പ്രായമായവർക്കും കുട്ടികൾക്കും കൂടുതൽ ശ്രദ്ധ നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയിച്ചു. പ്രായമായവരിൽ ജീവിതശൈലീരോഗങ്ങളും കോവിഡ് 19 മൂലമുള്ള രോഗത്തിന്റെ ബുദ്ധിമുട്ടുകളും മരണനിരക്കും കൂടുതലാണ്. അതോടൊപ്പം കുട്ടികളിലുള്ള ലക്ഷണങ്ങൾ കണ്ടെത്തുന്നതും പരിചരണവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജില്ലയിലെ കൂട്ടുകുടുംബ സംവിധാനവും ഒത്തുചേരലുകളും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രതയിൽ വരുത്തുന്ന ചെറിയ പിഴവുകൾ പോലും വേണ്ടപ്പെട്ടവരുടെ വിലപ്പെട്ട ജീവൻ പണയപ്പെടുത്തേണ്ടി വന്നേക്കാം. കോവിഡ് 19 രോഗവ്യാപനവും മരണനിരക്കും ഒഴിവാക്കുന്നതിനായി റിവേഴ്‌സ് ക്വാറന്റൈനിൽ കൂടുതൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പ്രായം കൂടിയവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· പൂർണ്ണസമയവും വീടിനുള്ളിൽതന്നെ കഴിയുക. വളരെ അത്യാവശ്യം മാത്രം പുറത്തിറങ്ങുക.
· പുറത്തിറങ്ങുമ്പോൾ മാസ്‌ക് ശരിയാംവിധം ധരിക്കണം
· ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. മറ്റുള്ളവരിൽനിന്നും രണ്ട് മീറ്റർ എങ്കിലും അകലം പാലിക്കണം.
· മറ്റ് സാധനങ്ങളിൽ സ്പർശിച്ചശേഷം കൈകൾ സാനിറ്റൈസ് ചെയ്യണം. കൈകൾകൊണ്ട് മുഖത്ത് തൊടാതിരിക്കുക. തിരിച്ചു വീട്ടിൽ എത്തിയ ഉടൻ കൈകൾ 20 സെക്കന്റ് സമയം എടുത്ത് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
· ഇതര രോഗങ്ങൾക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവർ അതിന് മുടക്കം വരുത്തരുത്. വളരെ അത്യാവശ്യം ആണെങ്കിൽ മാത്രം ആശുപത്രികളിൽ പോവുക. അല്ലാത്തപക്ഷം ഇ.സജ്ജീവനി പദ്ധതി പ്രകാരം ഓൺലൈനായി ഡോക്ടറെ കാണാനുള്ള സേവനം ഉപയോഗപ്പെടുത്തണം.
· പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം പാലിക്കണം. ധാരാളം പച്ചക്കറി ഉപയോഗിക്കുക. പഴങ്ങൾ കഴിക്കുക. നന്നായി വെള്ളം കുടിക്കുക. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.
പ്രായമായവരുള്ള വീട്ടിലെ മറ്റ് അംഗങ്ങൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
· പ്രായമായവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും വേണമെന്ന കാര്യം മനസ്സിലാക്കുക. വീട്ടിലേക്ക് സന്ദർശകരുടെ വരവ് ഒഴിവാക്കുക.
· പ്രായമായവരുള്ള വീട്ടിലെ ഇതര അംഗങ്ങളും പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക.
· പുറത്ത് പോയി വന്നാൽ കൈകൾ ശരിയാംവിധം ശുചീകരിക്കുക.പ്രായമായവരോട് സംസാരിക്കുമ്പോൾ രണ്ട് മീറ്റർ അകലം പാലിക്കുക. മാസ്‌ക് ധരിക്കുക.

കുട്ടികൾക്കായുള്ള പ്രത്യേക ശ്രദ്ധ

· ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്.
· ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ടുപോവാതിരിക്കുക.
· മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ പുറത്ത് പോവാതിരിക്കുക. കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന്‌പോക്ക് തുടങ്ങിയവ ഒഴിവാക്കണം.
· കുട്ടികളുമായി ആശുപത്രി സന്ദർശനം ഒഴിവാക്കണം. കുട്ടികൾക്ക്  എന്തെങ്കിലും അസുഖം ഉണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വിവരം അറിയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോവുക.
· നൂൽകെട്ട്, പേരിടൽ തുടങ്ങിയ ചടങ്ങുകൾ പരമാവധി ഒഴിവാക്കണം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണം നൽകണം.
· കുഞ്ഞുകൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ എന്തു വാങ്ങിയാലും സാനിറ്റൈസ് ചെയ്ത ശേഷം, കൈ കഴുകിയിട്ട് മാത്രം കുട്ടികൾക്ക് നൽകണം.

Readers Comment

Add a Comment