Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:46 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാൽച്ചിരിയോട് ഉറങ്ങുന്ന കുഞ്ഞ് പതിയെ കുഞ്ഞിന്റെ  ഹൃദയത്തോടു ചെവി ചേർത്തുവച്ചാൽ അതു മിടിക്കുന്നത് അമ്മേ അമ്മേ യെന്നല്ലേയെന്നു തോന്നും. പക്ഷേ ഇടയ്ക്കെപ്പോഴോ ഒരു മൂന്നാം ശബ്ദം ആ ഹൃദയമിടിപ്പിനെ അലോസരപ്പെടുത്തുന്നുവെന്നു തോന്നിയാൽ എങ്ങനെ പേടിക്കാതി രിക്കും?ഫാൻ കറങ്ങുംപോലെ ഒരു കിരു കിരുപ്പ്, അല്ലെങ്കിൽ ഹോസിലൂടെ വെളളമൊഴുകുമ്പോൾ ഉണ്ടാകുന്ന ശബ്ദംപോലെ ഹാർട്ട് മർമർ എന്നു വിളിക്കുന്ന ഈ ശബ്ദം ചിലപ്പോൾ കുഞ്ഞുങ്ങളിലെ ഗുരുതരമായ ഹൃദയത്തിന്റെ  ലക്ഷണമാവാം. എന്നാൽ ഹാർട്ട് മർമർ എല്ലാവരിലും രോഗ ലക്ഷണമാവാം. എന്നാൽ ഹാർട്ട് മർമർ എല്ലാവരിലും രോഗ ലക്ഷണമായിരിക്കുകയുമില്ല.

എന്താണ് ഹാർട്ട് മർമർ?

ഹൃദയത്തിന് നാലറകളാണുള്ളത്. ചെറിയ രണ്ടു മേലറകളും വലിയ രണ്ടു കീഴറകളും വലതു വശത്തുള്ള അറകളിലൂടെ ശുദ്ധരക്തം ഒഴുകുന്നു. രണ്ടറകളെയും പരസ്പരം വേർതിരിക്കുന്നത് മാംസഭിത്തികളാണ്. മുകളിലും താഴെയുമുള്ള അറകളെ പരസ്പരം ബന്ധിപ്പിക്കുന്നതു ഹൃദയ വാൽവുകളും. ഈ അറകളിലേയ്ക്കു പ്രവേശിക്കുന്ന രക്തത്തിൻെറ അളവു നിയന്ത്രിക്കുന്നതു വാൽവുകൾ തന്നെ.രക്തം ഒരേ ദിശയിലേ യ്ക്കുമാത്രം കടത്തിവിടുകയാണു വാൽവുകളുടെ ദൌത്യം. ഓരോ പ്രാവശ്യവും രക്തം കടത്തിവിട്ടശേഷം ഹൃദയവാൽവ് അടയുന്ന ലബ് ടബ് എന്ന രണ്ടു ശബ്ദങ്ങളെയാണു നമ്മൾ ഹൃദയമിടിപ്പ് എന്നു വിളിക്കുന്നത്. ഹൃദയത്തിന് തകരാറുണ്ടാകുമ്പോൾ ഈ പ്രവർത്തനം ശരിയായി നടക്കാതാവുന്നു. ഇങ്ങനെ വരുമ്പോൾ രക്തം പമ്പുചെയ്യാൻ ഹൃദയത്തിന് ഏറെ പണിപ്പെടേണ്ടി വരികയും ലബ് ടബ് എന്ന ശബ്ദത്തിനു പുറമെ വിസിൽ പോലെ ഒരു മൂന്നാം ശബ്ദം ഉണ്ടാവുകയും ചെയ്യുന്നു.

ഹാർട്ട് മർമർ പലതരമുണ്ട്. ശക്തിയേറിയതാണെങ്കിൽ കുഞ്ഞിൻെറ നെഞ്ചിലേയ്ക്കു നോക്കമ്പോൾ തന്നെ തിരിച്ചറിയാം. ഗുരുതരമായ ഹൃദ്രോഗ ലക്ഷണമാവാം അത്.ഒരു സംഗീതോപകരണത്തിൽ  നിന്നെന്നപോലെ താളാത്മകമായ ശബ്ദമാണു കേൾക്കുന്നതെങ്കിൽ മിക്കവാറും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നതാവും.വളരെ മൃദുവായി നേർക്കാഴ്ചയിൽ ഒട്ടും തന്നെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള മൂന്നാമത്തെ വിഭാഗത്തിലെ മർമർ മിക്കവാറും അപകടകാരിയാവില്ല.ഡോക്ടർക്ക് സ്റ്റെതസ്കോപ്പിലൂടെ പരിശോധിക്കുമ്പോൾ ഹാർട്ട് മർമർ ഏതു വിഭാഗ ത്തുനിന്നാണു ശബ്ദം കേൾക്കുന്നതെന്നും ശബ്ദത്തിന്റെ  സ്വഭാവമേതെന്നും കണക്കാക്കി ഡോക്ടർക്ക് പ്രശ്നത്തിൻെറ സ്വഭാവം വിലയിരുത്താനും കഴിയും.


 ഹാർട്ട് മർമറിനൊപ്പം കാണുന്ന മറ്റു ലക്ഷണങ്ങൾ എന്തൊക്കെ?

.കുഞ്ഞിനുണ്ടാകുന്ന നീല നിറം: ആരോഗ്യമുള്ള കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞാലുടൻ അവരുടെ മുഖവും ശരീരവും ചുവന്നു തുടുത്തിരിക്കും അല്ലെങ്കിൽ മുഖവും നഖങ്ങളും നീലനിറമാവും.
.കുട്ടി കരയുന്നു കൈകാലിട്ടിളക്കി കളിക്കുക,മലംപോവുക തുടങ്ങിയവ ചെയ്യുമ്പോൾ ശ്വാസോച്ഛ്വാസം ദ്രുതഗതിലായി കിതപ്പുണ്ടകുന്നു.
.ഇടയ്ക്കിടെ ഹൃദയമിടിപ്പുകൂടുകയും പെട്ടെന്ന് കുറയുകയും ചെയ്യുന്നു.
.അകാരണമായി വിയർക്കുക. കൈകാലുകൾ തണുത്തിരിക്കുക
.മുലുപ്പാൽ കുടിക്കാൻ ശ്രമിക്കുമ്പോൾ പെട്ടെന്നു ക്ഷീണിച്ചു വിയർക്കുക.
.ഇടവിട്ടിടവിട്ടു ശ്വാസകോശത്തിൽ അണുബാധ ഉണ്ടാവുക.
.വേണ്ട അളവിൽ പാൽ കിട്ടാത്തതുകൊണ്ട് എപ്പോഴും വിശന്നു കരയും. ആവശ്യത്തിനു തൂക്കം വയ്ക്കുകയുമില്ല.

 മൂന്നോ നാലോ വയസിനുശേഷം ഹാർട്ട് മർമർ പ്രത്യക്ഷപ്പെടുമോ?

ഹൃദയത്തിനുണ്ടുവുന്ന ഏതു രോഗത്തിൻെറയും ലക്ഷണമായി മർമർ പ്രത്യക്ഷപ്പെടാം. ശൈശവത്തിൽ കണ്ടുപിടിക്കാൻ കഴിയാതിരുന്ന ഹൃദയത്തകരാറുകൾ ചിലപ്പോൾ മൂന്നോ നാലോ വയസാകുമ്പോൾ തിരിച്ചറിയാൻ കഴിയും. വിട്ടുമാറാത്ത ന്യുമോണിയയാവും പ്രധാന ലക്ഷണം. ഓടികളിക്കുമ്പോൾ തലചുറ്റിവീഴുക, എപ്പോഴും ഉറക്കംതൂങ്ങി യിരിക്കുക, ക്ഷീണിച്ചശരീരം നെഞ്ചുവേദന ഇതെല്ലാം ഹൃദയത്തകരാറുകളുടെ ലക്ഷണമാകാം.

കുഞ്ഞിനു ഹാർട്ട് മർമർ ഉണ്ടെന്നു സംശയം തോന്നിയാൽ എന്തുചെയ്യണം?

ഹൃദയത്തകരാറുണ്ടെന്ന സംശയം തോന്നിയാൽ ശിശുരോഗ വിദ്ഗ ദ്ധർ ഒരു ഹൃദ്രോഗ വിദഗ്ദ്ധന്  റഫർ ചെയ്യും. എക്സറേ,ഇസിജി,എക്കോസ്കാൻ ഇവ വഴി ഒരു ഹൃദ്രോഗ വിദഗ്ദ്ധന്  രോഗ നിർണയം സാധിക്കും. ഹൃദയത്തിന്റെ വിവിധ അറകളുടെ പ്രവർത്തനം കാണുന്നതിനും ഏതു ദിശകളിലേയ്ക്കാണു രക്തം പമ്പു ചെയ്യപ്പെടുന്നതെന്നറി യാനും എക്കോകാർഡിയോ വഴി സാധിക്കും. ചില ഹൃദയത്തകരാറുകൾ ശസ്ത്രക്രിയ വഴി ഉടൻ പരിഹരിക്കാം. ചിലപ്പോൾ കുഞ്ഞുനു പത്തോ പതിനഞ്ചോ വയസു പ്രായമായ ശേഷമേ ശസ്ത്രക്രിയ നടത്താനാവൂ. അത്രയും കാലം മരുന്നുകൾ കൊണ്ടു രോഗ നിയന്ത്രിച്ചു നിറുത്തേണ്ടി വരും.

ജന്മനാ ഹൃദയവൈകല്യം ഉണ്ടാവുന്നത്.ജനിതക കാരണങ്ങൾക്കൊണ്ടും പരിസ്ഥിതിപരമായ കാരണങ്ങൾ കൊണ്ടും ജന്മനാ ഹൃദ്രോഗ മുണ്ടാകാം. ഗർഭധാരണത്തിന്റെ  ആദ്യഎട്ടു മുതൽ 12 ആഴ്ചകൾക്കുള്ളിൽ ഭ്രൂണത്തിന്റെ  ഹൃദയം രൂപപ്പെടും. ഈ സമയത്തു ഗർഭ പാത്രത്തിലുണ്ടാവുന്ന റൂബെല്ല പോലുള്ള അണുബാധകൾ ഹൃദയവൈകല്യമുണ്ടാക്കും. ഗർഭകാലത്തുണ്ടാകുന്ന അസുഖങ്ങൾ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ഗ ർഭധാരണത്തിൻെറ ആദ്യ 12 ആഴ്ചകളിൽ കഴിക്കുന്ന ചില മരുന്നുകൾ എന്നിവ പ്രശ്നക്കാരാകാം. ഡൌൺസ് സിനഡ്രോം,ടർണേഴ്സ് സിൻഡ്രോം എന്നീ ജനിതകപ്രശ്നങ്ങളിൽ ബുദ്ധിമാന്ദ്യത്തോടൊപ്പം ഹൃദയവൈകല്യങ്ങളും കാണാം. ക്രോമസോമുകളുടെ ഘടനയിലുള്ള വ്യത്യാസം മൂലമാണു വൈകല്യങ്ങളുണ്ടാവുന്നത്.

Readers Comment

Add a Comment