Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു വന്നിരുന്ന പ്ലാസ്മ തെറാപ്പി ചികിത്സാരീതി ഒഴിവാക്കുന്നു. പ്രതീക്ഷിച്ചതു പോലെ ഗുണം കിട്ടാത്തതിനാലാണ് പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആലോചിക്കുന്നത്. ഇക്കാര്യം ഐസിഎംആര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

'30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അവലോകനം നടത്തിയിട്ടില്ല. എങ്കിലും ഈ മരുന്നുകള്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇന്‍ഫ്ളുവന്‍സ വാക്സിന്‍ കൊവിഡിനെതിരായി ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നതിന് തെളിവുണ്ട്.''- ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗ പറഞ്ഞു.

കൊവിഡ് മുക്തരായാലും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മാസത്തിനുള്ളില്‍ ആന്റിബോഡികള്‍ ദുര്‍ബലമായാല്‍ രണ്ടാമതും രോഗബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment