Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയില്‍ കൊവിഡ് വ്യാപനം 2021 ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം മൂര്‍ധന്യാവസ്ഥയിലായിരുന്നു. നിലവിലെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിച്ചാല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും വിദഗ്ധ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദ് ഐ.ഐ.ടി പ്രൊഫസര്‍ വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ നിയോഗിച്ച കമ്മിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധ സംഘം കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയെന്നും ആ സമയത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 10.17 ലക്ഷം ആയിരുന്നുവെന്നും കമ്മിറ്റി പറയുന്നു. ഇതിന് ശേഷം രോഗികളുടെ എണ്ണം കുറഞ്ഞു. അടുത്ത മാസങ്ങളില്‍ ശൈത്യകാലമായതു കൊണ്ടോ, ഉത്സവകാലമായതിനാലോ രോഗികളുടെ എണ്ണം വര്‍ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍.
ഫെബ്രുവരിയോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം ഒരു കോടി ആറ് ലക്ഷമായിരിക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 75 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
24.92°C







