Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോവിഡ് പ്രതിരോധിക്കാന്‍ നേര്‍പ്പിച്ച ഗ്ലൂക്കോസ് വെള്ളം മൂക്കിലൊഴിച്ചാല്‍ ഫലപ്രദമെന്ന് ഇ.എന്‍.ടി ഡോക്ടര്‍ ഡോ. ഇ. സുകുമാരന്‍ പറഞ്ഞാല്‍ അശാസ്ത്രീയവും കോവിഡ് ബാധിച്ചാല്‍ രോഗികളുടെ കേള്‍വി ശക്തികുറയുമെന്ന് ഐ.എം.എ വക്താവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുല്‍ഫി നൂഹു പറഞ്ഞാല്‍ ശാസ്ത്രീയവുമാകുമോയെന്ന് വ്യക്തമാക്കണമെന്ന് വൈദ്യമഹാസഭ ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എം.ബി.ബി.എസ് കഴിഞ്ഞ് ചെവിയുടേയും തൊണ്ടയുടേയും സ്‌പെഷ്യലിസ്റ്റായി എം.ഡി പാസായ ആളാണ് കൊയിലാണ്ടിക്കാരന്‍ ഡോ. സുകുമാരന്‍. തൊണ്ട വേദനയോ ജലദോഷമോ പനിയോ വന്നാല്‍ ഉപ്പുവെള്ളം പിടിക്കുന്നത് പാരമ്പര്യ വൈദ്യന്മാര്‍ പറഞ്ഞുകൊടുക്കുന്ന ലഘു ചികിത്സാരീതിയാണ്. ഇക്കാര്യം അറിഞ്ഞുകൂടാത്ത മലയാളി ഉണ്ടാകില്ല. ഇതിന് പുതിയ രൂപം കണ്ടെത്തുകയാണ് ഡോ. സുകുമാരന്‍ ചെയ്തിരിക്കുന്നത്.

ജലദോഷം, പീനസം എന്നിവ വന്നാല്‍ വന്‍കിട കമ്പനികളുടെ മരുന്ന് മൂക്കിലൊഴിക്കാന്‍ എഴുതി നല്‍കുന്നത് ഇ.എന്‍.ടി ഡോക്ടര്‍മാര്‍ ചെയ്തു പോരുന്നതാണ്. മൂക്കിലൊഴിക്കാനുള്ള മരുന്നിന് 80 രൂപ മുതല്‍ 300 രൂപവരെ  വിലയുണ്ട്. ഡോ. സുകുമാരന്‍ രോഗികള്‍ക്ക് ചെലവ് കുറയ്ക്കാനാകും ഗ്ലൂക്കോസ് പ്രയോഗിച്ചു നോക്കിയത്. 50 ഗ്രാം ഗ്ലൂക്കോസ് ഉണ്ടെങ്കില്‍ മൂന്നുമാസം ഒരു കുടുംബത്തിന് ഉപയോഗിക്കാം. ഗ്ലൂക്കോസ് പ്രയോഗം നാട്ടില്‍ പ്രചാരത്തില്‍ വന്നാല്‍ മൂക്കിലൊഴിക്കാനുള്ള മരുന്ന് ഇ.എന്‍.ടി ഡോക്ടര്‍ എഴുതി നല്‍കിയാലും ഉപേക്ഷിച്ച് ഗ്ലൂക്കോസ് ചികിത്സയിലേക്ക് രോഗികള്‍ പോയാല്‍ നഷ്ടം ഇ.എന്‍.ടി ഡോക്ടര്‍ക്കാണ്. 

വര്‍ഷം ആയിരം പേര്‍ക്ക് മൂക്കിലൊഴിക്കാനുള്ള മരുന്ന് എഴുതി നല്‍കിയാല്‍ ഒരു ബോട്ടിലിന് നൂറ് രൂപ പ്രകാരമാണെങ്കില്‍ കൂടി ഒരു ഡോക്ടര്‍ ഒരു ലക്ഷം രൂപയുടെ മരുന്ന് എഴുതി നല്‍കും. 20 ശതമാനം വച്ചായാല്‍ പോലും ഇരുപതിനായിരം രൂപ മരുന്നുകമ്പനിയുടെ കമ്മീഷന്‍ ഡോക്ടറുടെ അക്കൗണ്ടിലെത്തേണ്ടതാണ്. ഇത് ഇല്ലാതാകുന്നത് തടയേണ്ട ചുമതല തനിക്കുണ്ടെന്ന് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ മാസപ്പടി പറ്റുന്ന ഐ.എം.എ ഊച്ചാളി ഡോക്ടര്‍ സുല്‍ഫി നൂഹു കരുതുന്നു. അതിനാലാണ് തന്നെപ്പോലെ ചെവിയുടേയും മൂക്കിന്റെയും തൊണ്ടയുടേയും വിദദ്ധനായ ഇ.എന്‍.ടി എം.ഡി.ക്കാരന്‍ ഡോ. സുകുമാരനെതിരേ അതേപോലുള്ള മറ്റൊരു വിദഗ്ധനായ ഡോ. സുല്‍ഫി തിരിഞ്ഞിരിക്കുന്നത്.

ആയൂര്‍വേദ മരുന്നും ഹോമിയോ മരുന്നും ഇതേവരെ ശാസ്ത്രീയമായി വിലയിരുത്തിയിട്ടില്ലാത്തതിനാല്‍ നാട്ടുകാര്‍ അത് ഉപയോഗിക്കരുതെന്ന് സ്ഥിരമായി തെറ്റിദ്ധരിപ്പിക്കുന്ന ആളാണ് ഡോ. സുല്‍ഫി നൂഹു. താനൊഴികേയുള്ള കേരളത്തിലെ ഇ.എന്‍.ടി ഡോക്ടര്‍മാരെല്ലാം മണ്ടന്മാരാണെന്നും ശാസ്ത്രീയമായി പറയാന്‍ കഴിയുന്ന കേരളത്തിലെ ഏക ഇ.എന്‍.ടി ഡോക്ടര്‍ താനാണെന്നും തനിക്കു മാത്രമേ രോഗ വിഷയങ്ങളിലും ചികിത്സാ കാര്യങ്ങളിലും മരുന്നു നല്‍കുന്നതിലും ശാസ്ത്രീയമായി പറയാന്‍ കഴിയൂവെന്ന് സ്വയം വിശ്വസിച്ച് വിദഗ്ധനായി ചമയുന്ന ആളാണ് ഡോ. സുല്‍ഫി നൂഹു.

കോവിഡ് കാലത്തുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യത്തിന് ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പരായ 0471- 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നീ നമ്പരുകളിലേതിലെങ്കിലും വിളിച്ച് വല്ല കള്ളപ്പേരും പറഞ്ഞ് ചികിത്സ തേടുന്നതും ആവശ്യമെങ്കില്‍ മരുന്നുകഴിക്കുന്നതും നല്ലതായിരിക്കും. പുതിയ രോഗമാണ് കോവിഡ് എന്നും അതു സംബന്ധിച്ച് പരീക്ഷണ ഗവേഷണങ്ങള്‍ക്ക് രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ശാസ്ത്രീയായി വിലയിരുത്താന്‍ മൂന്നുവര്‍ഷം വേണ്ടിവരുമെന്നും ഡോക്ടര്‍മാരുടെ പൊതുസംഘടനയായ ഐ.എം.എ.യും അതിന്റെ വക്താവായ ഡോ. സുല്‍ഫി നൂഹുവും സ്ഥിരമായി തട്ടിവിട്ടുപോരുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ഏതൊക്കെയോ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ പറയുന്നു എന്ന നിലയിലാണ് കേള്‍വി ശക്തി നഷ്ടമാകുന്ന കാര്യം തട്ടിവിട്ടിരിക്കുന്നത്.  ശാസ്ത്രീയമായി വിലയിരുത്തിയ കാര്യം മാത്രമേ പറയാവൂ എന്ന് ദിവസേന എഴുന്നള്ളിച്ചു വിടുന്നയാളാണ് ഡോ. സുല്‍ഫി നൂഹു. എന്നിട്ട് ശാസ്ത്രീയമായി വിലയിരുത്താത്ത കാര്യം എന്തിനാണ് സുല്‍ഫി നൂഹു തട്ടിവിടുന്നതെന്ന് ഐ.എം.എ വ്യക്തമാക്കണം.

ഹൃദ്രോഗം വന്നാലും കിഡ്‌നി രോഗം വന്നാലും തലച്ചോറിന്റെ വിഷയം വന്നാലും അവയവ മാറ്റത്തിന്റെ സങ്കീര്‍ണ വിഷയം വന്നാലും സംസ്ഥാനത്തെ  വലിയ വിദഗ്ധനായി ചാടിവീണ് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയുന്ന ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചാ തൊഴിലാളിയാണ് ഡോ. സുല്‍ഫി നൂഹു.  ഈ സ്വയം പ്രഖ്യാപിത വിദഗ്ധന്‍ ചെവിയുടേയും തൊണ്ടയുടേയും മൂക്കിന്റെയും മാത്രം വിദഗ്ധനാണെന്ന് ഇപ്പോള്‍ സ്വയം സമ്മതിച്ചിരിക്കുകയാണ്. ഇത്തരം സ്വയം പ്രഖ്യാപിത വിദഗ്ധരെ യാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ കഴിഞ്ഞയാഴ്ച അതിനിശിതമായി വിമര്‍ശിച്ചത്. ഓരോ വിഷയത്തിലും അറിവും  വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാരെ മാത്രം ആരോഗ്യവിഷയങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനല്‍ നടത്തിപ്പുകാര്‍ ശ്രദ്ധിക്കണമെന്നും വൈദ്യമഹാസഭ ചെയര്‍മാന്‍ മാന്നാര്‍ ജി. രാധാകൃഷ്ണന്‍ വൈദ്യര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Readers Comment

Add a Comment