Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ രോഗ നിർണയ പരിശോധനകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെലവേറിയതുൾപ്പെടെ 64 രോഗ പരിശോധനാ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ഈ സൗകര്യം ഒരുക്കുന്നതിന് കെ എം എസ് സി എൽ മുഖേന 18.40 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.

ഗർഭിണികൾ, 18 വയസിന് താഴെയുള്ള കുട്ടികൾ, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്കാണ് ഇതുവരെ സൗജന്യ രോഗനിർണയ സേവനം നൽകി വരുന്നത്. ആദ്യഘട്ടമായി 300 ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.രണ്ടാം ഘട്ടത്തിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയും സൗജന്യ രോഗ നിർണയ പരിശോധന ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 282 കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയും, 18 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴിയുമാണ് സൗജന്യ രോഗ നിർണയ പരിശോധന ലഭ്യമാക്കുന്നത്. സംസ്ഥാന മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണമേന്മ ഉറപ്പ് വരുത്തിയാണ് ഉപകരണങ്ങളും റീയേജന്റും ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങൾ കെ എം എസ് സി എൽ മുഖാന്തിരം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നത്.

ഹീമോഗ്ലോബിൻ, ടോട്ടൽ ലൂക്കോസൈറ്റ്, പ്ലേറ്റ്ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, വിവിധ യൂറിൻ ടെസ്റ്റുകൾ, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്ട്രോൾ, സിറം ടെസ്റ്റുകൾ, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോൺ സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള സിആർപി, ടിഎസ്എച്ച് തുടങ്ങിയ ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സാധ്യമാക്കുന്നത്

Readers Comment

Add a Comment