Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:21 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ലോക കൈകഴുകല്‍ ദിനം. നാം സാധാരണ കൈകള്‍ അണുവിമുക്തമാകുന്നതിനായി സോപ്പാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍  നാമെല്ലാവരും ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്പിരിറ്റ് കണ്ടന്റ് അടങ്ങിയ സാനിറ്റയിസ്‌റുകളാണ്  ഇപ്പോള്‍ നാം കൂടുതലായും ഉപയോഗിക്കുന്നത്.

ഇത്തരം ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്ന നമുക്കെല്ലാവര്‍ക്കും സംശയം ഉണ്ടാകും. ഇവയെല്ലാം സുരക്ഷിതമാണോ എന്നവിഷയത്തില്‍!
അതിന് കാരണം കൊവിഡിന്റെ പ്രത്യേക സാഹചര്യം കൂടി ആയത് കൊണ്ട് നിരവധി സാനിറ്റൈസര്‍ ബ്രാന്‍ഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ് എന്നതാണ്.

കൈകഴുകുന്നതിനായി വിവിധതരം ഹാന്‍ഡ് വാഷുകള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ പരസ്യങ്ങളിലെല്ലാം കുട്ടികളെ ഫോക്കസ് ചെയ്തുള്ളവയാണ് അതുകൊണ്ട് ഒട്ടുമിക്ക അമ്മമാരും കരുതുന്നത് ഇത്തരം ഹാന്‍ഡ് വാഷുകള്‍ തങ്ങളുടെ മക്കളെ അണുക്കളില്‍ നിന്ന് സംരക്ഷിക്കും എന്നാണ്. 

എന്നാല്‍ ഇത്തരം ഉത്പന്നങ്ങള്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങളും ചെറുതല്ല. അത് തെളിയിക്കുന്നതാണ് ഈയടുത്ത് നടന്ന ഒരു പഠനം. ഇത്തരം ഹാന്‍ഡ് വാഷുമായുള്ള കുട്ടികളുടം സമ്പര്‍ക്കം അവര്‍ക്ക് പലവിധ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കണ്ണുകളില്‍ ചൊറിച്ചില്‍, ഛര്‍ദ്ദി, വയറുവേദന എന്നിവയ്ക്ക് ഇത്തരം ഹാന്‍ഡ് വാഷുകള്‍ വഴിയൊരുക്കുമെന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ തെളിയിച്ചിട്ടുണ്ട്.

2011നും 2014നും ഇടയ്ക്ക് യു.എസ്സില്‍ 12 വയസ്സില്‍ താഴെയുള്ള 70,000 കുട്ടികള്‍ക്ക് ഹാന്‍ഡ് വാഷ് ശ്വസിക്കുകയോ കണ്ണിലേക്ക് തെറിക്കുകയോ ചെയ്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇതില്‍ ്അഞ്ചുപേര്‍ കോമയിലും മൂന്ന് പേര്‍ക്ക് അപസ്മാരവും വന്നിട്ടുണ്ടെന്ന് പ്രസ്തുത പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഈ പഠനം മുന്നോട്ട് വെയ്ക്കുന്നത് ആരോഗ്യസംരക്ഷണത്തിന് വീടുകളില്‍ മികച്ചത് അണുനാശിനിയടങ്ങിയ സോപ്പുകളാണ് എന്നാണ്. ഹാന്‍ഡ് വാഷുകള്‍ പരമാവധി വീടുകളില്‍ ഉപയോഗിക്കാതിരിക്കാനും നിര്‍ദേശിക്കുന്നുണ്ട്.

Readers Comment

Add a Comment