Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:57 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണുകൾ ചെറുതാണെങ്കിലും കൂടുതൽ സംവേദനക്ഷമതയുള്ളതും ഘടനാപരമായി ഏറ്റവും കൂടുതൽ സങ്കീർണതയുള്ളതുമായ ഒരു അവയവമാണ്. 'കണ്ണുള്ളപ്പോഴേ അതിന്റെ വില അറിയൂ' എന്നല്ലേ. വസ്തുക്കളെ കാണാനും അവയുടെ വലിപ്പം മനസ്സിലാക്കാനും ആഴവും ദൂരവും വിലയിരുത്താനും തട്ടിത്തടഞ്ഞ് വീഴാതെയും പരുക്കു പറ്റാതെ സൂക്ഷിക്കാനും കാഴ്ച അത്യാവശ്യമാണ്. നമ്മുടെ കണ്ണുകൾക്ക് ശ്രദ്ധ നൽകുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ കണ്ണുകൾ ശ്രദ്ധിക്കേണ്ടതും വളരെയധികം പ്രാധാന്യമർഹിക്കുന്നു.

കുട്ടികളുടെ ഇരു കണ്ണുകളുടെയും കാഴ്ചശക്തി തമ്മിൽ അന്തരമുണ്ടാകുന്ന അവസ്ഥയാണ് ആംബ്ളിയോപിയ അല്ലെങ്കിൽ  ലേസി ഐ. കണ്ണുകളെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ ശരിയായ വികാസം ഇല്ലാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശരിയായ രീതിയിൽ പ്രതിബിംബങ്ങൾ കൃഷ്ണമണിയിൽ എത്താതെപോകുമ്പോൾ കാണുന്ന വസ്തുക്കൾ തിരിച്ചറിയാതെ പോകുന്നു. ഇത്ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ കണ്ണുകളുടെ പൂർണമായ തകർച്ചക്ക് കാരണമാകാൻ സാധ്യത കൂടുതലാണ്. കോങ്കണ്ണ് ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് ആംബ്ലിയോപിയക്ക് കാരണമായേക്കും.

ശരിയായ രീതിയിലുള്ള കണ്ണിന്  നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, സാമൂഹിക ജീവിതത്തിലും ഏറെ പ്രാധാന്യമുണ്ട്. മുതിർന്നവർക്കായാലും കുട്ടികൾക്കായാലും മറ്റുള്ളവരുമായി ഇടപഴകാനും ബന്ധങ്ങൾ സ്ഥാപിക്കാനും ആത്മവിശ്വാസം തരുന്നതാണ് കണ്ണിന്റെ സൗന്ദര്യം. 

Readers Comment

Add a Comment