Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു മനുഷ്യന്റെ കാലു നോക്കിയാല്‍ അയാളുടെ സ്വഭാവം മനസ്സിലാക്കാം എന്ന് പഴമക്കാര്‍ പറയും. ശരീരത്തിന്റെയും മുഖത്തിന്റെയും സൗന്ദര്യം പരിപാലിക്കുന്ന പോലെ തന്നെ കാലുകള്‍ക്കും അതേ പ്രാധാന്യം നല്‍കേണ്ടത് അത്യവശ്യമാണ്.  കാലുകളുടെ സൌന്ദര്യം നിലനിര്‍ത്താനും വീണ്ടെടുക്കാനും   എതാനും മാര്‍ഗ്ഗങ്ങളിതാ. 

ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ട് പതുക്കെ മസ്സാജ് ചെയ്യുക.  ഇത് പാദങ്ങളിലെ കറുത്തപാടുകള്‍ അകലാനും മൃദുവാവാനും സഹായിക്കും.ഉറപ്പുള്ള ഉപ്പൂറ്റി, കാല്‍ വിണ്ടു കീറല്‍ എന്നിവക്ക് പരിഹാരമുണ്ട്. തേങ്ങാവെള്ളത്തില്‍ രണ്ടുദിവസം കുതിര്‍ത്തുവെച്ച അരി അരച്ചെടുത്ത് ഉപ്പൂറ്റിയില്‍ പുരട്ടിയാല്‍ മതി. 

കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണയോ എള്ളെണ്ണയോ കടുകെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പാദം മസാജ് ചെയ്യാം. കുളിക്കുമ്പോള്‍ വിരലുകള്‍ക്കിടയിലോ നഖങ്ങള്‍ക്കിടയിലോ സോപ്പ് പറ്റിപ്പിടിച്ചിരിക്കാതെ നോക്കണം. നന്നായി കഴുകി പാദത്തിലെ ഈര്‍പ്പം തുടച്ചുണക്കണം.കാലുകളിലേക്ക് രക്തം പമ്പു ചെയ്യാന്‍ ഹൃദയം കൂടുതല്‍ ശ്രമം എടുക്കേണ്ടതായിട്ടുണ്ട്. ഇറുക്കം കൂടിയതോ അയഞ്ഞതോ ആയ പാദരക്ഷകള്‍ ഉപയോഗിക്കുന്നതു വഴി ഹൃദയത്തിന്റെ ജോലി വീണ്ടും  ഇരട്ടിക്കുന്നു.  വിരലുകള്‍ തിങ്ങിഞെരുങ്ങാതെ,സുഖകരമായി ഇരിക്കുന്ന ചെരുപ്പുകള്‍ മാത്രം ഉപയോഗിക്കുക.ആഴ്ചയിലൊരിക്കല്‍ ഉപ്പിട്ട ഇളം ചൂടു വെള്ളത്തില്‍ കുറഞ്ഞത് 20 മിനുട്ടെങ്കിലും കാലുകൾ  മുക്കി വക്കുന്നത് നല്ലതാണ്. ഇത് കാലുകള്‍ക്കെന്ന പോലെ മനസ്സിനും ഉന്മേഷം നല്‍കും.

 

Readers Comment

Add a Comment