Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് നടപടി.
ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി എന്‍ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും തടഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മാസം 50 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതിക്കായി അനുമതി നല്‍കി.
പിന്നീട് എന്‍ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നിര്‍മാകാക്കള്‍ കേന്ദ്ര സര്‍ക്കാരിനട് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.