Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:07 pm
  • 30th April, 2025
  • Overcast Clouds
25.55°C25.55°C
  • Humidity: 95 %
  • Wind: 0.34 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ലോകമെങ്ങും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ചൈനയിലെ മാര്‍ക്കറ്റാണ് ഈ വൈറസിന്റെ പ്രഭവ കേന്ദ്രം എന്നാണ് അന്നും ഇന്നും ചൈന ഔദ്യോഗികമായി പറയുന്നത്.

പക്ഷേ, കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിച്ചതാണെന്ന വാദം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍. 'ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് ലി മെങ് യാന്‍ തന്റെ വാദം ആവര്‍ത്തിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ഡോ. ലി മെങ്‌യാനുള്ളത്. ന്യൂയോര്‍ക്കിലിരുന്നാണ് അവര്‍ ദി വീക്കിന് അഭിമുഖം നല്‍കിയിരിക്കുന്നത്.

ഡിസംബറില്‍ വുഹാനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തരം ന്യൂമോണിയയെ കുറിച്ച് പഠിക്കുന്നതിനുള്ള സംഘത്തില്‍ ലി മെങ് യാനും ഉണ്ടായിരുന്നു. സംഘത്തിന്റെ പഠനത്തില്‍ ചൈനയിലിത്തരം 40ഓളം കേസുകള്‍ ഉണ്ടെന്ന് മനസിലായി. എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ ഈ വിവരം പുറത്ത് വരാതിരിക്കാനാണ് ശ്രമിച്ചത്. അതിന് വേണ്ടിയാണ് മത്സ്യ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പ്രചരിച്ചതെന്ന് കള്ളം പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ജീവനില്‍ ഭയം ഉണ്ടായിരുന്നത് കൊണ്ടാണ് ഹോങ്കോങിലെ സര്‍വകലാശാല അധികൃതരെയോ ചൈനീസ് സര്‍ക്കാരിനെയോ തന്റെ കണ്ടെത്തലുകള്‍ അറിയിക്കാതിരുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള പഠനങ്ങളെയെല്ലാം ചൈന തടസ്സപ്പെടുത്തുകയാണ്. കൊറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്ന് ജനുവരി 19ന് യൂട്യൂബ് ചാനല്‍ വഴി താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാറും ലോകാരോഗ്യ സംഘടനയും ശാസ്ത്രസമൂഹം പോലും അത് തള്ളിക്കളയാനാണ് ശ്രമിച്ചത്. എങ്കിലും ഇപ്പോള്‍ തന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ അമേരിക്കയും ചില പ്രമുഖ ശാസ്ത്രജ്ഞരും തയ്യാറായിട്ടുണ്ടെന്നും ലി മെങ് യാന്‍ കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയും സത്യം മറച്ചുപിടിക്കുകയാണ്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ടെഡ്രോസ് അദാനത്തിനും ഹോങ്കോങ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് മാലിക് പെയ്‌റിസിനും ഇക്കാര്യങ്ങള്‍ അറിയാം. എന്നാല്‍, ചൈനീസ് സര്‍ക്കാറിനോടുള്ള അടുപ്പം കാരണം അവര്‍ അത് മൂടിവെക്കുകയായിരുന്നെന്നും ലി മെങ് യാന്‍ ആരോപിച്ചു.

എന്തു വന്നാലും തന്റെ കണ്ടെത്തലുകള്‍ തിരുത്താന്‍ തയാറല്ലെന്നാണ് ലി മെങ് യാന്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ ചൈനയിലാണ്. അവരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കയാണ്. താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും 'ഞാന്‍ എന്ന വ്യക്തി അല്ല, സത്യം ആണ് പ്രധാനം' എന്നും ലി മെങ് പറഞ്ഞു. എന്തുവന്നാലും തന്റെ കണ്ടെത്തല്‍ തിരുത്താന്‍ തയാറല്ലെന്നും യാന്‍ വ്യക്തമാക്കി.

Readers Comment

Add a Comment