Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഒഡീഷയില്‍ വ്യാജ കൊവിഡ് വാക്സിന്‍ നിര്‍മിച്ച ഒരാള്‍ അറസ്റ്റില്‍. ബാര്‍ഗഢ് ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.
വ്യാജ കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രഹ്ലാദ് ബിസിയുടെ നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കൊവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.