Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മഹാമാരിക്ക് കാരണമായ നോവൽ കൊറോണ വൈറസിന് വീണ്ടും ജനിതക മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊറോണ വൈറസിന്റെ 5000ത്തോളം ജനിതക ശ്രേണികൾ ഉപയോഗിച്ച്​ അമേരിക്കയിലെ ഹൂസ്​റ്റണിൽ നടന്ന പഠനത്തിലാണ്​ ഇത്​ സംബന്ധിച്ച കണ്ടെത്തൽ.

പുതിയ മാറ്റം വന്ന വൈറസ് മുമ്പുള്ളതിനേക്കാൾ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നെന്നും പഠനം പറയുന്നു. വൈറസ് കൂടുതല്‍ എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാകുന്നതായി പഠനത്തില്‍ പറയുന്നില്ല. എന്നാല്‍ വ്യാപനത്തിനുള്ള ശേഷി വര്‍ധിക്കുന്നുവെന്ന കണ്ടെത്തലാണ് ആരോഗ്യരംഗത്തെ ആശങ്കയിലാകുന്നത്.

നിലവില്‍ ജനങ്ങളില്‍ വലിയതോതില്‍ പടര്‍ന്നിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന്​ ഹൂസ്റ്റൺ മെത്തോഡിസ്​റ്റ്​ ഹോസ്​പിറ്റലി​ലെ ഗവേഷകൻ ജെയിംസ് മുസ്സർ പറഞ്ഞു. വൈറസിന്റെ വ്യാപന ശേഷി വർധിക്കുന്നത്​ രോഗം തടയാനുള്ള ലോകരാജ്യങ്ങളു​ടെ ശ്രമത്തിന്​ തടസമാകും. വൈറസിന്റെ ജനിതക ശ്രേണികളെ ഉപയോഗിച്ച്​.

പ്രാഥമിക പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതല്‍ വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വിധേയമാകേണ്ടതുണ്ടെന്നും പഠനത്തെ വിലയിരുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആൻറ്​ ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.

Readers Comment

Add a Comment