Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വാക്സിന്‍ വില്‍ക്കുന്നതില്‍ നയം വ്യക്തമാക്കി ഐസിഎംആര്‍. അന്‍പത് ശതമാനം വിജയകരമെന്ന് തെളിയുന്ന വാക്സിന് ഇന്ത്യയില്‍ വില്‍ക്കാമെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്.

നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. 50 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ വാക്സിന്‍ ഇന്ത്യയില്‍ അനുവദിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബലറാം ഭാര്‍ഗവ അറിയിച്ചു. ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകള്‍ അപൂര്‍വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി. ഓക്സ്ഫോഡ് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ ഓക്സ്ഫോഡുമായി ചേര്‍ന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. യുഎസ്, ബ്രസീല്‍, യുകെ എന്നിവിടങ്ങളിലും വാക്സിന്‍ പരീക്ഷണം നിര്‍ത്തി വച്ചിരുന്നു. 

Readers Comment

Add a Comment