Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അള്‍ട്രാവയലറ്റ് റേഡിയേഷന്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്ന് പുതിയ പഠനം. മനുഷ്യര്‍ക്കോ മറ്റു ജീവജാലങ്ങള്‍ക്കോ യാതൊരു അപകടവും വരുത്താതെ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ഈ പ്രത്യേക തരം യു.വി റേഡിയേഷനാകുമെന്നാണ് അമേരിക്കയില്‍ നടന്ന പഠനത്തില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
അള്‍ട്രാവയലറ്റ്-സി(യു.വി.സി) എന്ന 222 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള യു.വി റേഡിയഷനാണ് നോവല്‍ കൊറോണ വൈറസിനെ(സാര്‍സ് കൊവ്-2) നശിപ്പിക്കാനുള്ള ശേഷിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഇവ മനുഷ്യരുടെ ശരീരത്തിലേക്ക് കടക്കുകയോ മറ്റു പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യാനുള്ള സാധ്യതയില്ലെന്നും പഠനത്തില്‍ പറയുന്നു.
മനുഷ്യര്‍ക്ക് ഹാനികരമല്ലാത്തതുകൊണ്ടുതന്നെ ആളുകള്‍ തിങ്ങിനിറഞ്ഞ പൊതുസ്ഥലങ്ങളിലോ ആശുപത്രികളിലോ എല്ലാം ഇവ ഉപയോഗിക്കാനാകുമെന്ന് ശാസ്ത്രഞ്ജര്‍ അവകാശപ്പെടുന്നു. കൊറോണ ഹോട്ട്സ്പോട്ടുകളില്‍ യു.വി.സി റേഡിയേഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രോഗവ്യാപനം വലിയ രീതിയില്‍ കുറക്കാന്‍ സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
222 തരംഗ ദൈര്‍ഘ്യമുള്ള യു.വി.സി റേഡിയേഷന്‍ ഇതുവരെയും ഉപയോഗിച്ചുവന്നിരുന്നത് നോവല്‍ കൊറോണ വൈറസുകളോട് സാമ്യമുള്ള കോറോണ വൈറസുകളെ നശിപ്പിക്കാനായിരുന്നു. കൊവിഡ്-19 ന് കാരണക്കാരായ സാര്‍സ് കൊവ്-2വിനെ നേരിടാന്‍ ഇത് ഉപയോഗിച്ചിരുന്നില്ല.
പുതിയ കണ്ടെത്തലിന് ആധാരമായ പരീക്ഷണങ്ങളില്‍ നിന്നും വൈറസുള്ള പ്രതലത്തില്‍ 30 സെക്കന്റോളം യു.വി.സി റേഡിയേഷന്‍ നല്‍കിയപ്പോള്‍ 99.7 ശതമാനം സാര്‍സ് കൊവ്-2 വൈറസുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. 222 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള യു.വി.സിക്ക് മനുഷ്യരുടെ കണ്ണിനുള്ളിലേക്കോ ത്വക്കിലേക്കോ പ്രവേശിക്കാനാകില്ലെന്നും കണ്ടെത്തി.
ലാബുകളില്‍ വെച്ചുമാത്രമാണ് ഈ യു.വി.സിയുടെ പരീക്ഷണങ്ങള്‍ ഇതുവരെയും നടന്നിട്ടുള്ളത്. വ്യാപകമായി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നതിന് മുന്‍പ് പുറത്തുള്ള സ്ഥലങ്ങളില്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാബിന് പുറത്ത് യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ കൂടി പരീക്ഷണം നടത്തിയാലേ ഈ പുതിയ പഠനം പൂര്‍ണ്ണമാവുകയുള്ളൂ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പരീക്ഷണം ഇത്തരത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടിയാല്‍ ലോകത്തെ കൊറോണമുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തലുകള്‍. ലോകമൊട്ടാകെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതിനിടയില്‍ ഇത്തരത്തിലൊരു കണ്ടെത്തല്‍ കൂടി വന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
30.82°C







