Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:46 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിന് കാരണമാകുമോ ? നമുക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സെല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി റെയ്‌സ് നാളിതുവരെ ട്യൂമറിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. കൊച്ചി വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ന്യൂറോ സര്‍ജനായ ഡോ.അരുണ്‍ ഉമ്മന്‍ പറയുന്നത് ശ്രദ്ധിക്കൂ 

2011 ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) മൊബൈല്‍ ഫോണ്‍ റേഡിയേഷനുകളെ ഗ്രൂപ്പ് 2ബി പോസിബ്ലി കാര്‍സിനോജെനിക്ക് എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഇവയുമായുള്ള സമ്പര്‍ക്കം ഒരുപക്ഷെ അര്‍ബുദം വരാനുള്ള നേരിയ സാധ്യതക്കു വഴിയൊരുക്കിയേക്കാം എന്ന് ചുരുക്കം.

മൊബൈല്‍ ഫോണ്‍ ആര്‍എഫ് റേയ്‌സ് പഠനത്തെ സംബന്ധിച്ചുള്ള ചില പഠനങ്ങള്‍ ഇപ്രകാരമാണ്. ബേസ് സ്റ്റേഷനില്‍ നിന്നും ഉത്ഭവിക്കുന്ന ആര്‍എഫ് ഫീല്‍ഡ് മൂലം ഉണ്ടാവുന്ന എന്‍വയോണ്‍മെന്റല്‍ എക്‌സ്‌പോഷറിലൂടെ ക്യാന്‍സറോ അതുപോലെയുള്ള അസുഖങ്ങളോ മനുഷ്യരില്‍ ഉടലെടുക്കാനുള്ള സാധ്യത കഴിവതും കുറവാണെന്നു ഇതുവരെയുള്ള പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍ തലയുടെ ഏതു ഭാഗത്താണോ സെല്‍ ഫോണ്‍ അധികമായി ചേര്‍ത്തുപിടിച്ചു ഉപയോഗിക്കുന്നത് അവിടെ ട്യൂമര്‍ വരാനുള്ള സാധ്യത നേരിയ തോതില്‍ ഉണ്ട്. 

ഒരു മണിക്കൂര്‍ തുടര്‍ച്ചയായുള്ള സെല്‍ ഫോണ്‍ ഉപയോഗം ട്യൂമര്‍ വരുന്നതിനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ സെല്‍ഫോണ്‍ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത 4 മുതല്‍ 5 ഇരട്ടി വരെ കൂടുതലാണ്. കാരണം അവരുടെ തലയോട്ടിക്കു കട്ടികുറവായതിനാല്‍ റേഡിയേഷന്‍ കൂടുതലായി തുളച്ചുകയറും. സെല്‍ ഫോണ്‍ റേഡിയേഷന്‍ അധികമായി അനുഭവപ്പെടുന്ന പുരുഷന്മാരില്‍ സ്‌പേമിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍ കേടുപാടുകള്‍ മൂന്നിരട്ടിയായി വര്‍ധിക്കുന്നതോടെ സ്‌പേമിന്റെ അളവും ആനുപാതികമായിത്തന്നെ കുറഞ്ഞു വരുന്നു. എങ്കിലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനപരമായി ശരിയെന്ന് സ്ഥാപിക്കാന്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

എന്നാല്‍ ആര്‍എഫ് റേയ്‌സ് മൂലമുള്ള അപകട സാധ്യത ഒഴിവാക്കാന്‍ ചുവടെ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നമുക്ക് പരിശീലിക്കാം.

ഹാന്‍ഡ്‌സെറ്റിന്റെ നേരിട്ടുള്ള ഉപയോഗം കുറക്കാന്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കാം., മൊബൈല്‍ ഫോണ്‍ തലയിണയുടെ അടിയില്‍ വച്ച് ഉറങ്ങാതിരിക്കുക.
മൊബൈല്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നതിന് പകരം കഴിവതും ഹാന്‍ഡ്ബാഗില്‍ വയ്ക്കാന്‍ ശ്രമിക്കുക.
ഫോണ്‍ കണക്ട് ആയതിനു ശേഷം ചെവിയില്‍ വെക്കാന്‍ ശ്രദ്ധിക്കുക കാരണം കാള്‍ കണക്ട് ആവുന്ന സമയം ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ പുറപ്പെടുവിക്കും.
തുടര്‍ച്ചയായി 15-20 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം ഫോണില്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

സാധിക്കുമെങ്കില്‍ മെസ്സേജ് അയക്കാന്‍ ശ്രമിക്കുക. എക്‌സ്റ്റേണല്‍ ആന്റിന ഇല്ലാത്ത കാറില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. അധിക വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ വിവിധ വെറ്റ്വര്‍ക്ക് ആന്റിനകളുമായി കണക്ഷന്‍ സ്ഥാപിക്കുന്നതാണ്. ഇതുമൂലം റേഡിയേഷന്‍ അധികമായി പുറപ്പെടുവിക്കപ്പെടുന്നു. അതുകൊണ്ടു ഓടുന്ന വാഹനങ്ങളിലോ, ലിഫ്റ്റ് മുതലായവയില്‍ സഞ്ചരിക്കുമ്പോഴോ അല്ലെങ്കില്‍ ജോഗിങ് ചെയ്യുമ്പോഴോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

റിസെപ്ഷനിസ്റ്റ് അല്ലെങ്കില്‍ കോള്‍ സെന്റര്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാവും കൂടുതല്‍ ഉചിതം.
ഇനി ബ്ലൂടൂത്ത് ഡിവൈസുകള്‍ പുറപ്പെടുവിക്കുന്ന ആര്‍എഫ് റേഡിയേഷന്റെ അളവ് സെല്‍ ഫോണുകളെ അപേക്ഷിച്ചു കുറവാണ്. എങ്കിലും ശരീരവുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഇവ ഉത്പാദിപ്പിക്കുന്ന റേഡിയേഷന്‍ വ്യാപിക്കുന്നത് വളരെ ചെറിയ ചുറ്റളവില്‍ ആയതു കൊണ്ട് റേഡിയേഷന്‍ അബ്‌സോര്‍പ്ഷന്‍ അധികമായിരിക്കും.
മൊബൈല്‍ ഫോണ്‍ റേഡിയേഷനുകള്‍ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് കാരണമാവുന്നില്ല എന്നത് കൊണ്ട് മാത്രം തികച്ചും സുരക്ഷിതവും ആണെന്ന് പറയാന്‍ സാധിക്കുകയില്ല. ഐഎആര്‍സി ശുപാര്‍ശ പ്രകാരം മൊബൈല്‍ ഫോണിന്റെ ഉപയോഗം തികച്ചും വിവേകത്തോട് കൂടിയാവണം. ഓര്‍ക്കുക അധികമായാല്‍ അമൃതും വിഷമാണ്

Readers Comment

Add a Comment