Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കെ അടുത്ത മഹാമാരിക്കായി ലോകം കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന.
'ഇത് അവസാന മഹാമാരിയല്ല, പകര്‍ച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷെ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം ഇതിന് തയ്യാറായിരിക്കണം. ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ തയ്യാറായിരിക്കണം,' ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അഥനം ജനീവയില്‍ മീഡിയ ബ്രീഫിംഗിനിടെ പറഞ്ഞു.
പൊതുജനാരോഗ്യ മേഖലയില്‍ രാജ്യങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഇദ്ദേഹം പറഞ്ഞു. ലോകത്താകെ 2 കോടിയിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 888,326 പേര്‍ മരിച്ചു.
ഇന്ത്യയില്‍ 90,802 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 42 ലക്ഷം പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളില്‍ ബ്രസീലിനെ പിന്തള്ളി രണ്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.