Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:28 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. അടുത്ത വര്‍ഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്ന് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ് ഗുലേറിയ.

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന പ്രവണത വിരല്‍ചൂണ്ടുന്നത് അതിലേക്കാണെന്ന് എയിംസ് അധികൃതര്‍ പറയുന്നു. കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 70,000 കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 9 ലക്ഷം കടന്നിട്ടുണ്ട്.

Readers Comment

Add a Comment