Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:10 pm
  • 30th April, 2025
  • Overcast Clouds
25.78°C25.78°C
  • Humidity: 93 %
  • Wind: 0.3 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂച്ചകളിലെ മാരകമായ വൈറസ് രോഗം ഭേദമാക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കൊവിഡ് ചികിത്സയ്ക്കും ഫലപ്രദമാകുമെന്ന് പഠനം. കൊവിഡ് വൈറസ് മനുഷ്യ കോശങ്ങളില്‍ ഇരട്ടിക്കുന്നത് തടയാന്‍ ഈ മരുന്ന് ഫലപ്രദമാകുമെന്നാണ് കണ്ടെത്തല്‍. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ശരീരത്തിലെ ചില പ്രോട്ടീസ് തന്മാത്രകളെ തടയാന്‍ സാധിക്കുമെന്നാണ് ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസര്‍ ജൊവാന്‍ ലെമ്യൂക്സ് പറയുന്നത്. 2002-03 കാലയളവില്‍ പടര്‍ന്നുപിടിച്ച സാര്‍സ് രോഗത്തിന് പിന്നാലെയാണ് ഈ മരുന്നിനെക്കുറിച്ച് ആദ്യം ഗവേഷണം ആരംഭിച്ചത്. പിന്നാലെ, വെറ്ററിനറി ഗവേഷകര്‍ ഇത് പൂച്ചകളില്‍ പടരുന്ന രോഗം ഭേദമാക്കുമെന്ന് കണ്ടെത്തിയെന്ന് പഠനത്തില്‍ പറയുന്നു.

മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ ആരംഭിക്കും. സാധാരണ ഗതിയില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തുന്നതിന് ആദ്യം ലാബുകളിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിക്കണം. എന്നാല്‍ ഈ കടമ്പകള്‍ നേരത്തെ തന്നെ കടന്നതിനാല്‍ നേരിട്ട് ക്ലിനിക്കല്‍ ട്രയലിലേക്ക് പോകാന്‍ സാധിക്കുമെന്നും ജൊവാന്‍ ലെമ്യൂക്സ് വ്യക്തമാക്കുന്നു

Readers Comment

Add a Comment