Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ്-19 പ്രതിസന്ധിയില്‍ ഓണാഘോഷങ്ങള്‍ വീടുകള്‍ക്കുള്ളിലേയ്ക്ക് ഒതുങ്ങിയതോടെ സംസ്ഥാനത്തെ ഓണക്കാല പൂ വിപണിയും വന്‍ പ്രതിസന്ധിയിലാണ്. ടണ്‍ കണക്കിന് പൂക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച പല വില്‍പ്പനക്കാരും ഇത്തവണ വില്‍പന നാമമാത്രമായി ചുരുക്കി. കര്‍ശന നിയന്ത്രണങ്ങളോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരാന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയെങ്കിലും വിപണിയില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തിയാല്‍ ചലനം കുറവാണ്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ക്കും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പൂക്കള്‍ വില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വില്‍പനയ്ക്കിടെ വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി ഇടകലര്‍ന്ന് കച്ചവടം നടത്തുന്നത് ഒഴിവാക്കാനും പരമാവധി ക്യാഷ്‌ലസ് ഇടപാടുകള്‍ നടത്താനുമാണ് നിര്‍ദേശം. സാമൂഹിക അകലമടക്കം പാലിക്കുകയും വേണം. കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നത് ആദ്യഘട്ടതതില്‍ വിലക്കിയിരുന്നെങ്കിലും സംസ്ഥാനത്തിനു പുറത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലക്കില്ലാതിരിക്കേ പൂക്കള്‍ക്കുള്ള വിലക്കും നീക്കുകയായിരുന്നു.
പൂക്കളില്‍ നിന്ന് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് പാലക്കാട് ക്വാളിറ്റി ക്ലിനിക്കിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ. അരുണ്‍ എന്‍ എം പറയുന്നത്. 'യാതൊരു സാധ്യതയുമില്ല.' ഡോക്ടര്‍ അരുണ്‍ എന്‍ എം പറഞ്ഞു. 'തുടക്കത്തില്‍, ആദ്യ കാലത്ത് അങ്ങനെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രതലങ്ങളില്‍ നിന്ന് വൈറസ് പകരാനുള്ള സാധ്യത തീരെയില്ലെന്നാണ് സിഡിസി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പറയുന്നത്. ആശുപത്രി സാഹചര്യങ്ങളിലല്ലാതെ പ്രതലങ്ങളിലൂടെ സാധ്യത വളരെ വളരെ കുറവാണ്.' അദ്ദേഹം വ്യക്തമാക്കി. മനുഷ്യകോശങ്ങളില്‍ മാത്രമേ വൈറസ് ജീവിക്കൂവെന്നും നിര്‍ജീവമായ വസ്തുക്കളില്‍ ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും എന്നാല്‍ പൂക്കള്‍ കൊണ്ടുവരുന്നവരുമായി അടുത്തിടപഴകിയാല്‍ രോഗബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും ഡോ. അരുണ്‍ പറഞ്ഞു. അക്കാര്യത്തില്‍ ശ്രദ്ധിക്കണം. 'കൈകൊണ്ട് മൂക്കിലും വായിലും തൊടാതിരിക്കാന്‍ ജാഗ്രത വേണം.' വൈറസ് ബാധയുള്ളവരെ സ്പര്‍ശിച്ച കൈ കൊണ്ട് മൂക്കിലോ വായിലോ തൊട്ടാല്‍ രോഗസാധ്യതയുണ്ടെന്നും രോഗിയുടെ സ്രവം പതിച്ച പ്രതലങ്ങളില്‍ തൊട്ട കൈ മൂക്കിലോ വായിലോ വെച്ചാല്‍ രോഗം ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം.
അതേസമയം, പൂക്കള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളില്‍ നിന്ന് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ ഏജന്‍സികളും ചൂണ്ടിക്കാണിക്കുന്നത്. 'ഒരു കച്ചവടസാധനത്തില്‍ നിന്ന് കൊവിഡ്-19 ബാധിക്കാനുള്ള സാധ്യത കുറവാണ്. അതുപോലെ കൈമാറ്റം ചെയ്യപ്പെടുകയും മറ്റൊരിടത്തു നിന്നു കൊണ്ടുവരികയും പല സാഹചര്യങ്ങളിലൂടെയും താപനിലയിലൂടെയും കടന്നു പോകുകയും ചെയ്യുന്ന പാക്കേജുകളില്‍ നിന്ന് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയും കുറവാണ്.' ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
24.92°C







