Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ക്ഷയ രോഗമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. നവരാത്രി അവധി വരെ സ്‌കൂളുകളും കോളജുകളും അടഞ്ഞു കിടക്കുമെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. മണിപ്പൂരില്‍ 25 കേന്ദ്രസേന അംഗങ്ങള്‍ അടക്കം 141 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷവും, മരണങ്ങള്‍ അയ്യായിരവും കടന്നു.

മഹാരാഷ്ട്രയില്‍ 14,888 പുതിയ രോഗികളും 295 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 718,711ഉം, മരണം 23,089ഉം ആയി. മഹാരാഷ്ട്ര  പിഎസ്സി പരീക്ഷകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചു. ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10,830 കേസുകളും 81 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 382,469. ആകെ മരണം 3541 ആയി. കര്‍ണാടകയില്‍ 8,580 പുതിയ കേസുകളും 133 മരണവും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകള്‍ 300,406ഉം, മരണം 5091ഉം ആയി. തമിഴ്നാട്ടില്‍ 5,958 പുതിയ കേസുകളും 118 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 3,97,261 ആയി. ആകെ മരണം 6,839 ആയി ഉയര്‍ന്നു. പശ്ചിമബംഗാളില്‍ 2974ഉം, രാജസ്ഥാനില്‍ 1345ഉം, ജാര്‍ഖണ്ഡില്‍ 1,137ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒരിടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 1693 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 165,764 ആയി.

Readers Comment

Add a Comment