Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:19 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ഇന്ത്യൻ ഡോക്ടേഴ്സ് ഫോർ പീസ് ആന്റ് ഡവലപ്മെന്റിന്റെ (ഐ ഡി പി ഡി ) പതിനൊന്നാമത് ദേശീയ സമ്മേളനം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ സമാപിച്ചു. "ആരോഗ്യവും സമാധാനവും - മുന്നിലുള്ള വെല്ലുവിളികൾ" എന്ന വിഷയം പ്രമേയമാക്കി രണ്ടു ദിവസമായാണ് സമ്മേളനം നടന്നത്. ആദ്യദിനത്തിലെ പരിപാടികൾ ശനിയാഴ്ച വെൺപാല വട്ടം കർഷക ഭവനിലെ 'സമേതി' യിൽ നടന്നു.
നോബൽ സമ്മാന ജേതാവായ ഇൻറർനാഷണൽ ഫിസിഷ്യൻസ് ഫോർ ദ പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ (ഐ പി പി എൻ ഡബ്ലിയു ) എന്ന സംഘടനയുമായി ചേർന്നാണ്പ്രവർത്തിക്കുന്നത്.
രണ്ടാം ദിനത്തിലെ പരിപാടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി അംഗങ്ങൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. 
മനുഷ്യരാശിയുടെ പുരോഗതി സമാധാനത്തിലൂടെ മാത്രമാണെന്നും യുദ്ധം ദുരിതമല്ലാതെ മറ്റൊന്നും കൊണ്ടുവരില്ലെന്നുമുള്ള സന്ദേശം നൽകുകയായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.ഐ ഡി പി ഡി ജനറൽ സെക്രട്ടറി ഡോ ഷക്കീൽ ഉർ റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഐ പി പി എൻ ഡബ്ലിയു കോ- പ്രസിഡന്റ് ആണവ നിരോധന ഉടമ്പടിയെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. മേജർ ജനറൽ (റിട്ട.) വിനോദ് സൈഗാൾ മുഖ്യാതിഥിയായിരുന്നു. ബിനോയി വിശ്വം എം പി, ഡോ നിർമ്മൽ മാജി, അസീസ് പാഷ, ഐ ഡി പി ഡി പ്രസിഡൻറ് ഡോ എസ് എസ് സൂദൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് എന്നിവർ സംസാരിച്ചു. ഡോ എ സജീദ് സ്വാഗതവും പ്രൊഫ ടി കെ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
 

Readers Comment

Add a Comment