Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉസൈന്‍ ബോള്‍ട്ടിനു കൊവിഡ് പോസിറ്റീവ്. ജമൈക്കന്‍ മാധ്യമങ്ങളാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധയെ തുടര്‍ന്ന് താരം ഐസൊലേഷനിലാണ്. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്റ്റെര്‍ലിങ് തുടങ്ങിയവര്‍ ബോള്‍ട്ടിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബോള്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ''ഞാന്‍ ഉത്തരവാദിത്തമുള്ളവനാവാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാന്‍ പുറത്തുപോവില്ല. സുഹൃത്തുക്കളില്‍ നിന്നൊക്കെ അകന്നു നില്‍ക്കും. എനിക്ക് ലക്ഷണങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഞാന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണ്.''- ബോള്‍ട്ട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ബോള്‍ട്ട് തന്റെ 34ആം ജന്മദിനം ആഘോഷിച്ചത്. ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് ക്രിസ് ഗെയിലും റഹീം സ്റ്റെര്‍ലിങും അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തത്. ആഘോഷത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ താരം കൊവിഡ് പരിശോധനക്ക് വിധേയനായിരുന്നു എങ്കിലും ഇന്നാണ് ഫലം വന്നത്. 

ഗെയിലിനും സ്റ്റെര്‍ലിങിനും പുറമേ ബയേര്‍ ലെവര്‍കൂസന്‍ താരം ലിയോണ്‍ ബെയ്ലി, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ആഘോഷം നടന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Readers Comment

Add a Comment