Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ ബാധിച്ച ലോകമെമ്പാടുമുള്ള കുട്ടികളില്‍ പുതിയ രോഗം കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധര്‍. പീഡിയാട്രിക് ഇന്‍ഫ്ളമേറ്ററി മള്‍ട്ടിസിസിറ്റം സിന്‍ഡ്രോം എന്നാണ് കുട്ടികളില്‍ കണ്ടെത്തിയ പുതിയ രോഗത്തിന്റെ പേര്. ലണ്ടനിലെ കിങ്‌സ് കോളജും എവലീന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ചേര്‍ന്ന് കൊറോണ ബാധിതരായ 25 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്. ഈ രോഗം ബാധിക്കുന്ന കുട്ടികളുടെ ശരീരത്തില്‍ നീര്‍ക്കെട്ടും ചിലപ്പോള്‍ ഹൃദ്രോഗവും ഉണ്ടാകുമെന്നും ശിശുരോഗ വിദഗ്ധര്‍ പറയുന്നു. വയറുവേദന, ചര്‍ദ്ദി, അതിസാരം, കഴുത്തുവേദന, തിണര്‍പ്പ്, കണ്ണില്‍ ചുവപ്പ്, ക്ഷീണം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗത്തിന് കവാസാക്കി രോഗവുമായി സാമ്യമുണ്ടെങ്കിലും ഇത് വ്യത്യസ്തമാണെന്ന് എയിംസിലെ പീഡിയാട്രിക് ഗാസ്‌ട്രോഎന്‍ട്രോളജി മുന്‍ പ്രൊഫസര്‍ അറോറ വ്യക്തമാക്കി.

കൊറോണ രോഗമുക്തരായതിന് ശേഷമാണ് കുട്ടികളില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നത്. ഈ രോഗം ബാധിച്ച കുട്ടികളില്‍ ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നു. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനിയെയും ഇത് ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ പുതിയ രോഗവും കൊറോണ വൈറസുമായുള്ള ബന്ധം ഇനിയും തെളിയിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comment

Add a Comment