Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ മികച്ച രീതിയില്‍ കൊവിഡ് ഭീഷണിയെ നേരിട്ടുവെന്ന് പഠനങ്ങള്‍. സെന്റര്‍ ഫോര്‍ എക്കണോമിക് പോളിസി റിസര്‍ച്ചും വേള്‍ഡ് എക്കണോമിക് ഫോറവും പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


194 രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. ഇതില്‍ 19 രാജ്യങ്ങളില്‍ മാത്രമാണ് വനിതകള്‍ ഭരണം കൈയ്യാളുന്നത്. ഈ രാജ്യങ്ങളിലെ ജനസംഖ്യ, സാമൂഹ്യ  സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് വിലയിരുത്തല്‍. പുരുഷന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളെക്കാള്‍ ഇരട്ടിയോളം ജീവനുകള്‍ സ്ത്രീ നേതാക്കള്‍ക്ക് കഴിഞ്ഞുവെന്നാണ് കണ്ടെത്തല്‍. വനിതകളായ നേതാക്കള്‍ കൊവിഡിനെതിരെ സ്വീകരിച്ച അടിയന്തിര ഇടപെടലുകളും അവര്‍ സ്വീകരിച്ച സമീപനങ്ങളുമാണ് കൊവിഡിനെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കുന്നതിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ സമയത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കാരണമായി.

എന്നാല്‍, പുരുഷ നേതാക്കള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ഘടന പരിഗണിച്ചുമാണ് തീരുമാനങ്ങള്‍ എടുത്തത്. ഇതിനുദാഹരണമാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ കൊവിഡിനെതിരെ സ്വീകരിച്ച നയങ്ങള്‍. ന്യൂസിലന്‍ഡില്‍ ആദ്യ കൊവിഡി കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അവര്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. ശേഷം 100 ദിവസത്തിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തെങ്കിലും സമയം പാഴാക്കാതെ ഓക്ലന്‍ഡില്‍ ലോക്ക് ഡൗണ്‍ പുനസ്ഥാപിക്കുകയും പൊതുതിരഞ്ഞെടുപ്പ് നീട്ടിവെക്കുകയുമാണ് അവര്‍ ചെയ്തു.

മറ്റൊന്ന് ബംഗ്ലാദേശില്‍ ഷെയ്ക്ക് ഹസീന സ്വീകരിച്ച നയങ്ങളാണ്. 1.3 ശതമാനമാണ് അവിടുത്തെ മരണ നിരക്ക്. ആംഗല മെര്‍ക്കല്‍ ഭരിക്കുന്ന ജര്‍മനിക്കും കൊവിഡിനെ വിദഗ്ദമായി നേരിടാന്‍ കഴിഞ്ഞു. മെറ്റ ഫ്രെഡറിക്‌സണ്‍ ഭരിക്കുന്ന ഡെന്‍മാര്‍ക്കില്‍ മാര്‍ച്ച് 12 നുതന്നെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കൃത്യ സമയത്ത് കൊവിഡിനെ നേരിട്ടു. ത്സായി ഇങ് വെന്‍ ഭരിക്കുന്ന തായ്വാനും കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.

Readers Comment

Add a Comment