Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തീന്‍മേശയില്‍ മീന്‍ ഇല്ലെങ്കില്‍ മുഖം ചുളിക്കുന്നവരാണ് നമ്മളില്‍ അധികം പേരും.  പ്രോട്ടീന്‍, അയഡിന്‍, വിറ്റാമിന്‍ ഡി ഉള്‍പ്പെടെ വിവിധ ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ  ശേഖരമാണ് മത്സ്യത്തിലുള്ളത്. ഒപ്പം ശരീരവളര്‍ച്ചയെ സഹായിക്കുന്ന ദോഷകരമല്ലാത്ത മാംസ്യവും ഉണ്ട്. വലിയ കടല്‍മത്സ്യങ്ങളേക്കാള്‍ പോഷക- ധാതുക്കളും ശരീരത്തിന് ആവശ്യമായ മറ്റു ഘടകങ്ങളും ധാരാളമായുള്ളത് നെത്തോലി, മത്തി, അയല, ചൂര തുടങ്ങിയ ചെറിയ മത്സ്യങ്ങളിലാണ്. അതുകൊണ്ട് ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നത് പതിവാക്കുക.
 
ബുദ്ധിവികാസത്തിന്
ഒമേഗ 3 ഫാറ്റി ആസിഡ്

നമ്മുടെ ശാരീരിക വളര്‍ച്ചയിലും വികാസത്തിലും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് സുപ്രധാന പങ്കുണ്ട്.   തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ ഡി.എച്ച്.എ (ഡോകോസ ഹെക്‌സണോയിക് ആസിഡ്) മീനില്‍ കൂടുതലായി കാണപ്പെടുന്നു. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഡിയും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വിഷാദരോഗത്തെ നിയന്ത്രിക്കും. മീനെണ്ണയിലുള്ള ചില ഘടകങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ നാഡീവികാസത്തിന് സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് ഗുണം ചെയ്യും.
 
മറക്കാം, മറവിയും
വിഷാദവും

 
മത്സ്യം സ്ഥിരമായി കഴിക്കുന്നവരില്‍ മറവി, വിഷാദരോഗങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയില്‍ കുറവ് വരാറുണ്ടല്ലോ. എന്നാല്‍ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന തലച്ചോറിലെ ഗ്രേ മാറ്ററിനെ ശക്തിപ്പെടുത്താന്‍ മത്സ്യം സഹായിക്കും.
ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള മാനസിക രോഗങ്ങളെ കുറയ്ക്കാനും മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായകമാണ്. പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷാദാവസ്ഥ തടയാനും മത്സ്യത്തിന് കഴിവുണ്ട്. മത്സ്യത്തിലുള്ള വിറ്റാമിന്‍ ഡി  ഉറക്കക്കുറവ് പരിഹരിക്കും.
 
ചര്‍മ്മത്തിനും മുടിക്കും
മീന്‍ ടെക്‌നിക്
 

മത്സ്യം സ്ഥിരമായി കഴിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും മൃദുത്വവും നിലനിറുത്താം. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന കുരുക്കള്‍ ഇല്ലാതാക്കാനും, മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും മിനിന് കഴിയും.
 
പ്രതിരോധത്തിനും
മീന്‍ ബെസ്റ്റ്

 
മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള തയാമിന്‍, നിയാസിന്‍, ഫോളിക് ആസിഡ്, കൊബാളമിന്‍, ഇരുമ്പ്, സിങ്ക് ഘടകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യും. മത്സ്യത്തിലുള്ള സിങ്ക് തലച്ചോറിന്റെ ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കും.  ചെറിയ മത്സ്യങ്ങള്‍ കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉറവിടമായതിനാല്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കുക.  എല്ലുകളുടെയും പല്ലുകളുടെ വളര്‍ച്ച ഇങ്ങനെ ഉറപ്പാക്കാം. 
 
കടല്‍മത്സ്യം
കാഴ്ച തെളിക്കും

 
കടല്‍മത്സ്യങ്ങളിലുള്ള ടോറിന്‍ എന്ന അമിനോ ആസിഡ് കാഴ്ചശക്തി  മെച്ചപ്പെടുത്തുകയും ഗ്‌ളക്കോമ,  മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങള്‍ തടയുകയും ചെയ്യുന്നു.
 
പ്രമേഹം അകലും,
ഹൃദ്രോഗവും 

 
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പതിവായി മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറയുന്നത് തടയാന്‍ മീനെണ്ണയ്ക്ക് സാധിക്കും. മീനിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ (എച്ച്. ഡി.എല്‍) വര്‍ദ്ധിപ്പിക്കും. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ മത്സ്യം നല്ല പങ്കു വഹിക്കുന്നുണ്ട്.

Readers Comment

Add a Comment