Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:30 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്താകമാനം കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കൊറോണ വൈറസിനെതിരെ മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞരും ആരോഗ്യ വിഭാഗവും. ഇതിനോടകം 160 ലധികം മരുന്നുകള്‍ പരീക്ഷണത്തിലാണ്. ഇതില്‍ 27 എണ്ണം മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മാതാക്കളായ ആസ്ട്ര സെനേക്കയും നിലവില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കൊറോണക്കെതിരെയുള്ള മരുന്ന് റഷ്യ പുറത്തിറക്കിയിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റിന്റെ മകളില്‍ പരീക്ഷിച്ചു

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഇന്നാണ് കൊവിഡ് വാക്സിന്‍ പുറത്തിറക്കിയത്. തന്റെ മകളില്‍ മരുന്ന് കുത്തിവച്ചതായും അദ്ദേഹം ലോകത്തെ അറിയിച്ചു. വാക്സിന്‍ എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് പുടിന്‍ അറിയിച്ചു. മകള്‍ സുഖമായിരിക്കുന്നതായും ആന്റിബോഡികളുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം അറിയിച്ചു.


വാക്സിന്‍ രജിസ്റ്റര്‍ ചെയ്തു

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്ന് (11 08 2020) ആണ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍, മരുന്ന് വികസിപ്പിക്കുന്നതില്‍ ഒന്നാമതെത്തിയിരിക്കുകയാണ് റഷ്യ.


വാക്സിന്‍ നാളെ (12 08 2020 ) രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിന്‍ദേവാണ് അറിയിച്ചത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് മൂന്നിന് നടന്നിരുന്നു.


വാക്സിന്‍ നിര്‍മിച്ചത് എങ്ങനെ

റഷ്യ വികസിപ്പിച്ചിരിക്കുന്നത് സാര്‍സ്-സി.ഒ.വി.2 സ്പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചുള്ള കൊവിഡ് വാക്സിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് മരുന്ന് തയാറാക്കിയിരിക്കുന്നതെന്ന് ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് പറയുന്നു.


മരുന്നിനെക്കുറിച്ചുള്ള സംശങ്ങള്‍

റഷ്യ കൊവിഡ് വാക്സിന്‍ പുറത്തിറക്കിയതിന് പിന്നാലെ നിരവധി സംശയങ്ങളും മരുന്നിനെക്കുറിച്ച് ഉയര്‍ന്നുവരുന്നുണ്ട്. മരുന്നിന്റെ സുരക്ഷയെക്കുറിച്ചാണ് പ്രധാന സംശയങ്ങള്‍. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കാമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാളായ അലക്‌സാണ്ടര്‍ ഷെപ്യൂനോവ് പറയുന്നത്. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍പ്പിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


നിര്‍ദിഷ്ട വാക്‌സിന്‍ ഏതുതരം ആന്റിബോഡികളാണ് ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. വാക്‌സിന്‍ സംബന്ധിച്ച് ചില സയന്റിഫിക് പബ്ലിക്കേഷന്‍സ് പുറത്തുവിട്ട പഠനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ വാക്‌സിന്‍ പ്രയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളല്ല പഠനങ്ങളില്‍ പറയുന്നതെന്നും അലക്‌സാണ്ടര്‍ ഷെപ്യൂനോവ് പറയുന്നു. റഷ്യയുടെ വാക്‌സിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാകണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.


ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വാക്സിന്‍ നിര്‍മാണത്തില്‍ നടപടിക്രമം പൂര്‍ണമായി പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു

 

Readers Comment

Add a Comment