Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:56 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ഇസ്‌കോണ്‍ ക്ഷേത്രം അടച്ചു. പൂജാരിമാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജന്മാഷ്ടമി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെ ചൊവ്വാഴ്ചയാണ് ക്ഷേത്രം അടച്ചത്.

ക്ഷേത്രത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് 165 ടെസ്റ്റുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയത്. ഈ ടെസ്റ്റുകളില്‍ 22 എണ്ണം പോസിറ്റീവ് ആവുകയായിരുന്നു. ജൂലായ് നാലിന് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇസ്‌കോണ്‍ നേതാവ് ഭക്തി ചാരു സ്വാമിയുടെ അന്ത്യകര്‍മ്മങ്ങള്‍ ബംഗാളിലാണ് നടത്തിയത്. ഉത്തര്‍പ്രദേശ് വൃന്ദാവന്‍ ഇസ്‌കോണിലെ ചിലര്‍ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു. രണ്ടാഴ്ചക്ക് മുന്‍പാണ് അവര്‍ ഉത്തര്‍പ്രദേശിലേക്ക് തിരികെ എത്തിയത്. ഈ സംഘത്തില്‍ പെട്ട രണ്ട് പേരാണ് ആദ്യമായി കൊവിഡ് പോസിറ്റീവ് ആയത്.

ഡല്‍ഹി ഇസ്‌കോണിലെ ജന്മാഷ്ടമി ആഘോഷങ്ങളിലേക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാവും പ്രവേശനം. ഇവര്‍ സാനിറ്റൈസര്‍ ടണലിലൂടെ കടന്ന് പോവുകയും തെര്‍മല്‍ ഗണ്ണുകള്‍ കൊണ്ട് പരിശോധിക്കപ്പെടുകയും ചെയ്യും. ക്ഷേത്രത്തിനകത്ത് ഭക്ഷണവിതരണം ഉണ്ടാവില്ല.

ബെംഗളൂരു ഇസ്‌കോണില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ ഓണ്‍ലൈനായി സ്ട്രീം ചെയ്യും. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ഭക്തര്‍ക്ക് ആഘോഷത്തില്‍ വിര്‍ച്വലായി പങ്കെടുക്കാം.

അതേസമയം, തിരുപ്പതി ക്ഷേത്രത്തിലെ ആകെ കൊവിഡ് ബാധ 743 ആയി. കൊവിഡ് ഇടവേളക്ക് ശേഷം ജൂണ്‍ 11ന് തുറന്ന ക്ഷേത്രത്തിലെ കൊവിഡ് ബാധിതരില്‍ 3 പേര്‍ മരണപ്പെട്ടു. പുരോഹിതരടക്കമുള്ള ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്ര അധികാരികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലും ക്ഷേത്രം അടക്കില്ലെന്ന് ക്ഷേത്ര അധികാരികള്‍ നേരത്തെ വ്യക്തിമാക്കിയിരുന്നു.

 

Readers Comment

Add a Comment