Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വുഹാനില്‍‌ കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷം പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന് കണ്ടെത്തല്‍. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തില്‍ 90 പേര്‍ക്കും ആരോഗ്യപ്രശ്നമുണ്ട്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായും പഠനത്തില്‍ തെളിഞ്ഞു.

അതേസമയം കൊറോണ വൈറസ് വ്യാപനം ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ മറ്റൊരു പകര്‍ച്ചാ വ്യാധി കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്‌എഫ്സിടിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന വൈറസ് ബാധ രാജ്യത്ത് 60 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചതായും ഏഴ് പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതായും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Readers Comment

Add a Comment