Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:56 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികള്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന ട്രംപിന്റെ വീഡിയോ ഡീലീറ്റ് ചെയ്ത് ഫേസ്ബുക്ക്. തങ്ങളുടെ പോളിസിക്ക് വിരുദ്ധമായ തരത്തില്‍ തെറ്റായ വിവരം പങ്കുവെക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിന്റെ നടപടി.

ഫോക്സ് ചാനലിന് ട്രംപ് നല്‍കിയ അഭിമുഖം ട്രംപിന്റെ പ്രചാരകരാണ് പങ്കുവെച്ചത്. കൊവിഡ് വ്യാപനത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ കൊവിഡിനെ പ്രതിരോധിക്കുമെന്നതില്‍ യാതൊരു വിധത്തിലുമുള്ള കണ്ടെത്തലുമില്ല. അതുകൊണ്ട് തന്നെ തെറ്റായ പ്രചരണങ്ങൾ ഔദ്യോഗിക തലത്തില്‍ ഉള്ളവരില്‍ നിന്നും ഉണ്ടാകരുതെന്ന് ഫേസ്ബുക്ക് വിശദീകരിച്ചു.

രോഗലക്ഷണങ്ങളില്ലാതെ പോലും മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കുന്നുണ്ട്. ''ഈ വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ കൊവിഡില്‍ നിന്ന് രക്ഷപ്പെടുന്നുവെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്നു. കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണ്, ഫേസ്ബുക്ക് പോളിസി വക്താവ് ആന്‍ഡി സ്റ്റോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതാദ്യമായാണ് ട്രംപിന്റെ പോസ്റ്റ് പൂര്‍ണ്ണമായി ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നത്. നേരത്തെ ഇവ ലേബല്‍ ചെയ്യുകയായിരുന്നു ഫേസ്ബുക്ക് ചെയ്തിരുന്നത്.

Readers Comment

Add a Comment