Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കേരളത്തിലെ കൊവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ മരണനിരക്ക് .31 ശതമാനം മാത്രമാണ്. സാമ്പിള്‍ പരിശോധനകളുടെ എണ്ണം കേരളത്തില്‍ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ സാമ്പിള്‍ പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കേരളത്തിന്റെ പരിശോധനാ നിരക്ക് പത്ത് ലക്ഷത്തില്‍ 219 ആണ്. ദേശീയ തലത്തില്‍ ഇത് 314 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മരണനിരക്ക് 2.21 ശതമാനമാണ്. പരിശോധനകളുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ്. കേരളത്തില്‍ പത്ത് ലക്ഷത്തില്‍ 212 പേരെയാണ് പരിശോധിക്കുന്നത്. ദേശീയ തലത്തില്‍ പത്ത്ലക്ഷത്തില്‍ 314 പേരെ പരിശോധിക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


 

Readers Comment

Add a Comment