Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ആന്ധ്രാപ്രദേശാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളില്‍ ഒന്നാമത്. ബംഗളൂരുവില്‍ കൊവിഡ് ബാധിതര്‍ അര ലക്ഷം കടന്നു. ത്രിപുരയില്‍ ഓഗസ്റ്റ് നാല് വരെ ലോക്ക് ഡൗണ്‍ നീട്ടി. സംവിധായകന്‍ എസ്എസ് രാജമൗലിക്ക് രോഗം സ്ഥിരീകരിച്ചു.

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 6,426 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 82 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 2,34,114ഉം മരണം 3,741ഉം ആയി. ചെന്നൈയില്‍ 1,117 പുതിയ കേസുകളും 21 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 97,575 ആയി.

ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10,093 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 65 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 1,20,390 ആയി. ആകെ മരണം 1,213 ആണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 5,503 കേസുകളില്‍ 2270ഉം ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകള്‍ 1,12,504 ആയി. ആകെ മരണം 2,155 ആണ്. ഉത്തര്‍പ്രദേശില്‍ 3,383ഉം, ബിഹാറില്‍ 2,328ഉം, പശ്ചിമ ബംഗാളില്‍ 2,294ഉം, തെലങ്കാനയില്‍ 1764ഉം, ഗുജറാത്തില്‍ 1,144ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Readers Comment

Add a Comment