Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 നഗരത്തിലെ ചേരികളില്‍ 57 ശതമാനം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. 7000ത്തോളം ആളുകളില്‍ നടത്തിയ മെഡിക്കല്‍ സര്‍വെയില്‍ മുംബൈ നഗരത്തില്‍ താമസിക്കുന്ന ആറില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ ആദ്യ രണ്ട് ആഴ്ചകളിലായാണ് റാന്‍ഡം സര്‍വെ നടത്തിയത്. നിതി ആയോഗ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്. മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലെ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു സര്‍വെ.

പൊതുജനങ്ങളില്‍ ഏതെങ്കിലും ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്ന് രക്ത സാമ്പിളുകളെടുത്താണ് പരിശോധിച്ചത്. നേരത്തെ രോഗം വന്നിട്ടുള്ളവരിലാണ് ആന്റിബോഡികള്‍ ഉണ്ടാവുക. പൊതുജനങ്ങളില്‍ രോഗവ്യാപനം എത്രത്തോളമുണ്ടായി എന്ന് മനസിലാക്കുന്നതിന് മാത്രമല്ല, പ്രതിരോധശേഷി കൈവരിക്കുന്നതിലേക്ക് പൊതു അവസ്ഥ മാറുന്നുണ്ടോ എന്നറിയാനും ഇത് ഉപകരിക്കും.

ആന്റിബോഡികള്‍ സ്ത്രീകളുടെ ശരീരത്തിലാണ് കൂടുതലായി കണ്ടെത്തിയതെന്നാണ് സര്‍വെ ഫലം പറയുന്നത്. സര്‍വെ നടത്തിയവരില്‍ ഭൂരിഭാഗത്തിനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.

മുംബൈയില്‍ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളക്. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ ഏഴ് ശതമാനവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും മുംബൈയിലാണ്. ഇതുവരെ ആറായിരത്തിലധികം മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

1.2 കോടി ജനങ്ങളുള്ള ഈ നഗരത്തില്‍ 65 ശതമാനം ആളുകളും താമസിക്കുന്നത് ചേരികളിലാണ്. മറ്റ് പ്രദേശങ്ങളിലായി 60 ലക്ഷത്തോളം ആളുകളും താമസിക്കുന്നു.


 

Readers Comment

Add a Comment