Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭയങ്കര ബോറടി, ഒന്നുറങ്ങിയേക്കാം. ഉറക്കം നല്ലതുതന്നെ. പക്ഷേ, ആ ഉറക്കത്തിനു പിന്നില്‍ ഒരുപാട് രഹസ്യങ്ങളുണ്ടെന്ന് അറിയാമോ? നമ്മുടെ ഉറക്കത്തിന് അഞ്ചു ഘട്ടങ്ങളുണ്ട്. ആദ്യത്തെ നാലു ഘട്ടങ്ങളും പിന്നെ, റെം സ്ലീപ്പ് എന്ന റാപ്പിഡ് ഐ മൂവ്‌മെന്റ് ഉറക്കവും. 

ആദ്യ ഘട്ടത്തില്‍ നിന്നു തുടങ്ങി, ക്രമമായി വികസിച്ച് റെം സ്ലീപ്പ് വരെ എത്തുന്നതാണ് ഓരോ സ്ലീപ് സൈക്കിളും. ഇത്തരം ഓരോ സ്ലീപ് സൈക്കിളും ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂറില്‍ താഴെ വരെ ദൈര്‍ഘ്യമുള്ളതാണ്. ഓരോ ഘട്ടവും അഞ്ചു മുതല്‍ 15 മിനിട്ട് വരെ ദീര്‍ഘിക്കുന്നതും.

സ്‌റ്റേജ് 1: പൂച്ചയുറക്കം എന്നു വിളിക്കാം. ചെറിയ ശബ്ദം മതി, ഉണര്‍ന്നുപോകാന്‍. ഈ ഘട്ടത്തിലെ ഉറക്കത്തില്‍ കണ്ണിലെ കൃഷ്ണമണി ചലിച്ചുകൊണ്ടിരിക്കുകയും, പേശികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യും.

സ്‌റ്റേജ് 2: ഒരു ഗാഢനിദ്രയിലേക്ക് നിങ്ങള്‍ സഞ്ചരിച്ചു തുടങ്ങുകയാണ്. കൃഷ്മണിയുടെ ചലനം നിലയ്ക്കും. മസ്തിഷ്‌ക തരംഗങ്ങളുടെ ചലനം പതുക്കെയാകും. ഹൃദയസ്പന്ദന നിരക്ക് താഴ്ന്നുവരും.

സ്‌റ്റേജ് 3: ഗാഢനിദ്ര. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന നിദ്രാവൈകല്യം (സ്ലീപ് വാക്കിംഗ്), ഉറക്കത്തില്‍ സംസാരിക്കുന്ന വൈകല്യം, ഞെട്ടിക്കുന്ന സ്വപ്നങ്ങള്‍, കിടന്ന് മൂത്രമൊഴിക്കല്‍ ഇതൊക്കെ സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്.

സ്‌റ്റേജ് 4: ഗാഢനിദ്ര തുടരുന്നു. മസ്തിഷ്‌കം വേഗത കുറഞ്ഞ ഡെല്‍റ്റാ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു. ഈ ഘട്ടത്തില്‍ നിന്ന് പെട്ടെന്ന് ഉണരുന്നവര്‍ക്ക് ഞെട്ടല്‍, ഭീതി. പരിസരബോധമില്ലായ്മ എന്നിവ അനുഭവപ്പെടും.

റെം സ്ലീപ്പ്: റാപ്പിഡ് ഐ മൂവ്‌മെന്റ് (ആര്‍.ഇ.എം) എന്നതിന്റെ ചുരുക്കെഴുത്താണ് റെം. ഉണരാനുള്ള പുറപ്പാട് ഈ ഘട്ടത്തിലാണ്. മസ്തിഷ്‌കം, നിങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോഴത്തെ തരംഗാവസ്ഥയിലേക്ക് പതിയെപ്പതിയെ എത്താന്‍ തുടങ്ങുന്നു. കണ്ണുകള്‍ അടച്ചിരിക്കുകയാണെങ്കിലും, കൃഷ്ണമണി ഇരുവശങ്ങളിലേക്കും ചലിച്ചുകൊണ്ടിരിക്കുന്നു.

അഞ്ചു ഘട്ടങ്ങളും പൂര്‍ത്തിയാക്കി, വീണ്ടും ഒന്നാം ഘട്ടം മുതല്‍ ആരംഭിക്കുന്നതാണ് നല്ല ഉറക്കം. വിവിധ ശാരീരിക കാരണങ്ങള്‍, രോഗങ്ങള്‍, ക്ഷീണം, മാനസികാവസ്ഥ, ഉറക്കത്തിനു മുന്‍പ് കഴിച്ച ഭക്ഷണം, മാനസിക സമ്മർദ്ദം  തുടങ്ങി ഉറക്കത്തെ ബാധിക്കുന്ന ഘടകങ്ങള്‍ നിരവധിയുണ്ട്. ക്രമീകൃത ഭക്ഷണം, പകല്‍നേരത്ത് ശരിയായ വ്യായാമം, നിദ്രാസമയം കൃത്യമായി പാലിക്കുന്ന ശീലം, ശാന്തമായ മനസ്സ്.... എങ്കില്‍ രക്ഷപ്പെട്ടു. സുഖമായി ഉറങ്ങാം.

Readers Comment

Add a Comment