Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് മടിയിൽ വയ്ക്കരുതെന്നാണ് പഴഞ്ചൊല്ല്. എന്നാൽ തിരുവനന്തപുരം സ്വദേശിയായ ഭുവനചന്ദ്രൻനായർ പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റിയത് പൊല്ലാപ്പായി. തിരുവനന്തപുരത്തെ എൻജിനീയറിംഗ് കോളേജ് വൃത്തിയാക്കുന്നതിനിടയിലാണ് ഭുവനചന്ദ്രൻ നായർ മലമ്പാമ്പിനെ കണ്ടത്. മലമ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റി പരമശിവന്റെ ഭാവത്തിൽ നിൽക്കാൻ ശ്രമിച്ചു. ഇത് മൊബൈലിൽ പകർത്താൻ കൂടെയുള്ളവരോട് പറയുകയും ചെയ്തു. എന്നാൽ സംഗതി പൊല്ലാപ്പായി. മലമ്പാമ്പ് ഭുവനചന്ദ്രന്റെ കഴുത്തിൽ ഇറുക്കി ചുറ്റിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭുവനചന്ദ്രൻനായർ മരണവെപ്രാളം കാട്ടിയപ്പോഴാണ് സംഗതി സീരിയസ്സാണെന്ന് കാഴ്ചക്കാർക്ക് മനസ്സിലായത്. അവർ ബലമായി മലമ്പാമ്പിനെ കഴുത്തിൽ നിന്നും ഒരുവിധത്തിൽ പിടിവിടുവിപ്പിച്ചു. ഭുവനചന്ദ്രനെ വെട്ടിലാക്കിയ മലമ്പാമ്പിനെ നാട്ടുകാർ ചേർന്ന് ചാക്കിലാക്ക് ഫോറസ്റ്റ്കാരെ ഏൽപ്പിക്കുകയായിരുന്നു.
23.82°C


