Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടല്‍. ജീവന്‍ പിറന്നത് കടലിലാണ്. ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്ന കാലാവസ്ഥയുടെ കണക്കുകള്‍ കടലിന്റേതാണ്. പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ നിധിശേഖരം കടലിലാണ്. കടലിന്റെ വിസ്തൃതിക്കു മുന്നില്‍ നമ്മുടെ ഭൂമി എത്രയോ ചെറുതാണ്. പക്ഷേ, കടല്‍ ഇപ്പോള്‍ വകതിരിവില്ലാത്ത മനുഷ്യന്റെ ഏറ്റവും വലിയ ചവറ്റുവീപ്പയാണ്. പ്‌ളാസ്റ്റിക് മുതല്‍ ആണവ മാലിന്യങ്ങള്‍ വരെ ഒളിച്ചുതള്ളാന്‍ നമ്മള്‍ കണ്ടുപിടിച്ച ഇടം! നമ്മളറിയുന്നില്ല, പഠിച്ചെടുക്കാനാവാത്തത്ര വലിയ ജൈവസമ്പത്തിന്റെ വാസകേന്ദ്രമാണ് കടലെന്ന്. കുന്നുകൂടുന്ന മാലിന്യം കടലിനെ കൊന്നുകൊണ്ടിരിക്കുന്നു. പ്‌ളാസ്റ്റിക് മാലിന്യം വിഴുങ്ങുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു, രാസമാലിന്യങ്ങളില്‍ കടല്‍ജലത്തിന്റെ ഘടന മാറുന്നു, തിളയ്ക്കുന്ന കടല്‍ച്ചൂടു താങ്ങാനാകാതെ മത്സ്യങ്ങള്‍ പ്രജനനത്തിന് പരക്കംപായുന്നു, സുന്ദരമായ തീരങ്ങള്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കു മുന്നില്‍ നമ്മുടെ തീരങ്ങള്‍ മാലിന്യത്തിന്റെ പാഴ്‌നിലം പോലെ കിടക്കുന്നു... തിരുവനന്തപുരത്ത് കോവളം ഗ്രോവ് ബീച്ച് നിന്നാണ് ഈ കടല്‍ത്തീര ദൃശ്യം. സമുദ്രത്തെക്കുറിച്ച് പഠിക്കുന്ന റോബര്‍ട്ട് വേദനയോടെ സംസാരിക്കുന്നത് നമ്മള്‍ മലിനമാക്കിയ കടലിനെക്കുറിച്ചാണ്. കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ നമുക്ക് നാളെയും ഈ കടല്‍ വേണ്ടേ? തിരകള്‍ ആകാശം തൊടുന്ന ചക്രവാളരേഖയിലേക്കു നോക്കി വൈകുന്നേരങ്ങളില്‍ ചെന്നിരിക്കാന്‍ ഈ തീരങ്ങള്‍ വേണ്ടേ?

Readers Comment

Add a Comment