Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടിക്കടി പരീക്ഷാ സംവിധാനത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ കഴിഞ്ഞ 28 വര്‍ഷമായി കാര്യക്ഷമമായി നടത്തിവന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ താറുമാറാക്കി ഹയര്‍ സെക്കണ്ടറിയെ നശിപ്പിക്കാനുള്ള  ആസൂത്രിതമായ നീക്കമാണ് ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍സ് ചെയര്‍മാന്‍ ആര്‍.അരുണ്‍കുമാര്‍ പ്രസ്താവിച്ചു.പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ രാവിലെയും ഉച്ചയ്ക്കുമായി യാതൊരു വീഴ്ചയില്ലാതെയാണ് കഴിഞ്ഞ വര്‍ഷം വരെ നടത്തിവന്നത്. ചോദ്യപ്പേപ്പര്‍ വിതരണം കാര്യക്ഷമമല്ലാത്തതും,ഇഷ്ടക്കാരെ ഏല്‍പ്പിച്ചതുമാണ് ഇത്തരം വീഴ്ചകള്‍ക്കു പിന്നിലുള്ളത്. പ്രിന്‍സിപ്പല്‍മാരുടെ ഭാഗത്തുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പര്‍വ്വതീകരിച്ച് കാണിച്ച് അവരെ സസ്‌പെന്റ് ചെയ്യുന്ന പരീക്ഷാ വിഭാഗം ഉദ്യോഗതലത്തിലെ വീഴ്ചകള്‍ മറച്ചുവയ്ക്കുന്നത് ഇരട്ടത്താപ്പാണ്. അദ്ധ്യാപക സംഘടനകളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായ രീതിയില്‍ അപ്രായോഗികമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ഹയര്‍സെക്കണ്ടറി പരീക്ഷാ വിഭാഗം പിന്‍തിരിയണമെന്നും, കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം സുപ്രധാന കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.ആറു ദിവസമായി നടത്തിവന്നിരുന്ന പരീക്ഷകളെ ഒന്‍പതു ദിവസമാക്കിയതു വഴി കുട്ടികളുടെ മൂന്നു പ്രവര്‍ത്തിദിനം നഷ്ടപ്പെടുകയും  ക്ലാസ്സ് റൂമുകളില്‍ 45 കുട്ടികള്‍ വരെ ഞെരുങ്ങിയിരുന്ന് പരീക്ഷ എഴുതേണ്ട സ്ഥിതി വിശേഷം സംജാതമാക്കുകയും ചെയ്തതിലൂടെ ഹയര്‍ സെക്കണ്ടറി മേഖലയില്‍ എന്ത്  ഗുണപരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്ന് ആര്‍.അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ കണ്‍വീനര്‍ ഡോ.സാബു ജി വര്‍ഗ്ഗീസ് ,വൈ.ചെയര്‍മാന്‍ ഡോ.ജോഷി ആന്റണി,ട്രഷറര്‍ കെ.ടി.അബ്ദുള്‍ ലത്തീഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Readers Comment

Add a Comment