Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Broken Clouds
30.82°C30.82°C
  • Humidity: 89 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തർക്കങ്ങളില്ലാത്ത ഭൂരേഖകൾ ഇ-ഗവേണൻസ് പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരണമെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട.) പി.സദാശിവം പറഞ്ഞു. വെല്ലുവിളി ഉയർത്തുന്ന ജോലിയാണെങ്കിലും അത് നടപ്പാക്കുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മികച്ച ഭരണത്തിന് ഇ-ഗവേണൻസ്' ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.നിയമാനുസൃതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും യഥാർഥത്തിൽ അർഹരായവരിലേക്ക് ഗുണഫലങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഓരോ ഓഫീസിന്റെയും ജോലിയെന്ന്  ഗവർണർ പറഞ്ഞു. പക്ഷെ സേവനം വിതരണം ചെയ്യുന്ന പ്രകിയയിൽ പല തടസ്സങ്ങളും താമസങ്ങളും ഉണ്ടാകുന്നു. ഇവിടെയാണ് സേവനവിതരണത്തിലെ വേഗത്തെയും സുതാര്യതയെയും കുറിച്ച് ഇ-ഗവേണൻസ് ചില പ്രത്യാശകൾ നൽകുന്നത്. കണക്ടിവിറ്റിയിലും മൊബൈൽ വ്യാപനത്തിലും കേരളം പ്രധാനസ്ഥാനത്താണ്. സമ്പൂർണമായും ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി കേരളം നിലയുറപ്പിച്ചുകഴിഞ്ഞു. സമ്പൂർണ ഡിജിറ്റൽ ശാക്തീകരണമാണ് നമ്മുടെ ലക്ഷ്യം. ആധാർ എന്റോൾമെന്റിലും ഏറെക്കുറെ എല്ലാ വില്ലേജുകളിലും അക്ഷയ സെന്ററുകൾ സ്ഥാപിക്കുന്നതിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.ജനങ്ങളുടെ സ്വകാര്യതയും സൈബർ സുരക്ഷയും സംരക്ഷിക്കുന്നതിന് കർശനമായ നടപടികൾ ആവശ്യമുണ്ടെന്ന ഗവർണർ പറഞ്ഞു. ഇ-ഗവേണൻസ് സംരംഭങ്ങൾ പൂർണമായും നടപ്പാക്കുന്നതോടൊപ്പം അതിന്റെ പ്രക്രിയയും സാങ്കേതികവിദ്യയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനെപ്പറ്റി നിരന്തരസംവാദങ്ങൾ വേണമെന്നും ഗവർണർ പറഞ്ഞു.

Readers Comment

Add a Comment