Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലീഗൽ മെട്രോളജി വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിന്റെയും ലാബോറട്ടറിയുടെയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പട്ടത്തെ ആസ്ഥാനത്ത് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. ലീഗൽ മെട്രോളജി ഭവന്റെ താക്കോൽ കൈമാറ്റം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ലീഗൽ മെട്രോളജി അസിസ്റ്റൻറ് ഡയറക്ടർ ശൈലേന്ദ്ര സിംഗ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ സംബന്ധിക്കും. ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും കൺട്രോളർ ഡോ. പി. സുരേഷ്ബാബു നന്ദിയും പറയും. ഏഴുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിൽ കൺട്രോളറുടെ കാര്യാലയം, റീജിയണൽ ട്രെയിനിംഗ് സെൻറർ, ഗോൾഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, സെക്കൻഡറി സ്റ്റാൻഡേഡ് ലബോറട്ടറികൾ, വർക്കിംഗ് സ്റ്റാൻഡേഡ് ലബോറട്ടറികൾ, ആദ്യകാല അളവുതൂക്ക ഉപകരണങ്ങളുടെ മ്യൂസിയം, ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്.കൂടാതെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കൺട്രോളർ, അസിസ്റ്റൻറ് കൺട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റൻറ് കൺട്രോളർ, സീനിയർ ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിവരും കാര്യാലയങ്ങളും അനുബന്ധ ലാബുകളും ഇവിടേക്ക് മാറ്റും.
30.82°C








