Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭക്ഷണം കണ്ടാല്‍ മതി, കുട്ടികള്‍ മുഖം തിരിക്കും. എല്ലാ അമ്മമാരുടെയും പരാതിയാണ് ഇത്.  സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന ടിഫിന്‍ ബോക്‌സില്‍ ചില 'ഇളക്കി പ്രതിഷ്ഠ' യൊക്കെ നടത്തി കൊടുത്തയച്ചത് അതേപടി തിരിച്ചു കൊണ്ടുവരുന്ന ടീമുകള്‍ ഉണ്ട് . ഇവരാണ് അമ്മമാരുടെ സമാധാനം കെടുത്തുന്ന മറ്റൊരു കൂട്ടര്‍. പോഷക ഗുണമേറിയ വിഭവങ്ങള്‍ വ്യത്യസ്ത രുചികളില്‍ തയ്യാറാക്കി നല്‍കുക. ചെയ്ഞ്ച് ആണ് കുട്ടികള്‍ക്ക് ഇഷ്ടം. അതു മനസ്സിലാക്കി ഓരോ ദിവസവും പുതിയ വിഭവങ്ങള്‍ വലിയ കഷ്ടപ്പാടില്ലാതെ തയ്യാറാക്കാം.

ദിവസവും ചോറ്, തോരന്‍, ഓംലെറ്റ്, അച്ചാര്‍. അല്ലെങ്കില്‍ മെഴുക്കുപുരട്ടി, ചമ്മന്തി, ഓംലെറ്റ്, അതുമല്ലെങ്കില്‍ ചോറിനൊപ്പം മീന്‍ വറുത്തതും തോരനും അവിയലും അച്ചാറും. ആഴ്ചയിലെ അഞ്ച് സ്‌കൂള്‍ ദിവസങ്ങളിലും ഇതേ ഐറ്റംസ്  മാറി മാറി വന്നാല്‍ മുതിര്‍ന്നവര്‍ക്കു പോലും മടുക്കും. ഒന്ന് മാറ്റിപ്പിടിച്ചു നോക്കൂ.
മൂന്ന് ദിവസത്തിലൊരിക്കല്‍ 
നാരങ്ങാച്ചോറ് , ഫിഷ് ഫ്രൈ,/ചിക്കന്‍ ഫ്രൈ / ചമ്മന്തി.
തക്കാളിച്ചോറ് , ചിക്കന്‍ പിരട്ട്/ സാലഡ്.
നെയ്‌ച്ചോറ് , ചിക്കന്‍ പിരട്ട്.
വെജിറ്റബിള്‍ പുലാവ്/ സാലഡ്.

സ്‌നാക്‌സിന് പഴങ്ങള്‍, ഫ്രൂട്ട് സലാഡ്, സാന്‍ഡ്‌വിച്ച് എന്നിവയും ഇടയ്ക്കിടെ നല്‍കാം. വൈകുന്നേരം സ്‌കൂള്‍ വിട്ടെത്തിയാല്‍ ബേക്കറിക്കും ജങ്ക് ഫുഡിനും പകരം ഇടയ്ക്കിടെ രുചികരമായ ഒരു സ്മൂത്തി നല്‍കാം , അല്ലെങ്കില്‍ അവല്‍ മില്‍ക്ക്, അവല്‍ കൊഴുക്കട്ട (അവല്‍ പൊടിച്ചത്, നെയ്യ്, ശര്‍ക്കര എന്നിവ ചേര്‍ത്ത കൂട്ട് അകത്തു നിറച്ച് പുഴുങ്ങി തയാറാക്കാം) എന്നിവയും ആകാം.  
നൂഡില്‍സിന് പകരം വെജിറ്റബിള്‍ പുലാവ് , രാവിലത്തെ ഇടിയപ്പം പൊടിച്ച് കറിയില്‍ നിന്നെടുത്ത ഇറച്ചി/ മീന്‍ കഷണങ്ങള്‍, ഉള്ളി, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റി രുചികരമാക്കി നല്‍കാം. 

Readers Comment

Add a Comment