Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:50 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തെവിടെയും സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡുകളിലെ പ്രധാന ചേരുവയാണ് അലോവേര എന്ന നമ്മുടെ സ്വന്തം കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ അഥവാ പള്‍പ്പ് മുഖത്ത് പുരട്ടിയ ശേഷം ഫേസ് വാഷ് ഉപയോഗിച്ച് കഴുകിക്കളയുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടിയ ശേഷം സേപ്പോ ഫേസ് വഷോ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ലഭിക്കേണ്ട ഗുണം ഇല്ലാതാക്കുകയാണ് ചെയ്യുക.

യഥാര്‍ത്ഥത്തില്‍ കറ്റാര്‍വാഴ മികച്ച ഫേസ് വാഷാണ്.  കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി താടിയുടെ വശത്തു നിന്നും മുകളിലേക്ക് പുരികം അവസാനിക്കുന്ന ഭാഗത്തേക്ക് ഏഴ് മിനിട്ട് മൃദുവായി മസാജ് ചെയ്യുക. ജെല്‍ ചര്‍മ്മത്തില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. അഴുക്ക് നീങ്ങി മുഖം തിളങ്ങും, ചര്‍മ്മം മൃദുവാകും. ഫംഗസ് രോഗങ്ങളെ അകറ്റുന്നതിനും ചെറിയ വ്രണങ്ങള്‍ ഉണക്കുന്നതിനും നീര് കുറയ്ക്കുന്നതിനും കറ്റാര്‍വാഴയുടെ പള്‍പ്പിന് കഴിയും.മുഖക്കുരു, അണുബാധ, അലര്‍ജികള്‍, ചര്‍മത്തിലുണ്ടാകുന്ന കുമിളകള്‍ എന്നിവയ്ക്കു പുറമെ പൊള്ളലുകള്‍, പ്രാണികളുടെ കടിയേറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. മുഖത്തും  മൂക്കിനു ചുറ്റും ഉണ്ടാകുന്ന ചുവപ്പു നിറത്തിന് കറ്റാര്‍വാഴ അരച്ച് പുരട്ടുക.  അല്പം കറ്റാര്‍വാഴ ജെല്‍, തുളസിയിലയുടെ നീര് , പുതിനയിലയുടെ നീര് എന്നിവ ഒരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും കൂടി യോജിപ്പിച്ച് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം കഴിഞ്ഞ് കഴുകിക്കളയുക. മുഖചര്‍മ്മത്തിന്റെ കറുപ്പ് മാറും. കണ്‍തടത്തിലെ കറുപ്പ് മാറാന്‍ കറ്റാര്‍വാഴ ജെല്‍ മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. മുഖത്തെയും കഴുത്തിലെയും കരിവാളിപ്പ് അലട്ടുന്നുണ്ടോ? ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അരസ്പൂണ്‍ കസ്തൂരി മഞ്ഞളും യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. സൂര്യതാപമേറ്റ് ചര്‍മത്തിന് നിറവ്യത്യാസമോ തിണര്‍പ്പോ ഉണ്ടായാല്‍ ഉടന്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടുക. വീട്ടില്‍ കറ്റാര്‍വാഴ ഇല്ലെങ്കില്‍ രണ്ട് വലിയ ഇതള്‍ വാങ്ങി സ്പൂണ്‍ ഉപയോഗിച്ച് ജെല്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക . മൂന്നോ നാലോ  ദിവസം ഉപയോഗിക്കാം.

Readers Comment

Add a Comment