Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനത്തില്‍ നടത്തിയ ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തായ സംഭവം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിതുറക്കുന്നു. യു.എന്നിന്റെ സല്‍പ്പേരും അന്തസ്സും അന്താരാഷ്ട്രതലത്തില്‍ കളഞ്ഞുകുളിച്ച രണ്ട് ഉദ്യോഗസ്ഥരെ ശമ്പളമില്ലാത്ത അവധിയിലാക്കി കൈകഴുകാനുള്ള ശ്രമത്തിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ലൈംഗിക വിവാദത്തോടെ, വിവിധ രാജ്യങ്ങളില്‍ യു.എന്‍ സമാധാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരൊന്നാകെ പരിഹാസത്തിനും സംശയങ്ങള്‍ക്കും വിധേയരാകുന്നു എന്നതാണ് മറ്റൊരു വിശേഷം.
ഇസ്രായേല്‍ തലസ്ഥാനമായ ജറുസലേമില്‍ യു.എന്‍ സമാധാന ദൗത്യത്തിന് നിയോഗിക്കപ്പെട്ട ട്രൂസ് സൂപ്പര്‍വിഷന്‍ ഓര്‍ഗനൈസേഷനിലെ രണ്ട് ഉദ്യാഗസ്ഥരാണ് ലൈംഗിക വിവാദത്തിലെ കഥാനായകർ. ടെല്‍ അവീവ് നഗരത്തിലെ തിരക്കേറിയ നിരത്തില്‍, ഓടുന്ന വാഹനത്തില്‍ നടക്കുന്ന ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്.
യു.എന്‍. മുദ്രയുള്ള വെളുത്ത വാഹനത്തിന്റെ പിന്‍സീറ്റിലിരിക്കുന്നയാള്‍, ചുവന്ന വസ്ത്രം ധരിച്ച ഒരു യുവതിയെ മടിയിലിരുത്തി ലൈംഗികവേഴ്ച നടത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന അന്വേഷണം നടത്തിയത്.
വാഹനത്തില്‍ യുവതിക്കു പുറമെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. പിന്‍സീറ്റിലിരിക്കുന്ന, ടീഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച പുരുഷന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍വശത്ത് വലതുസീറ്റിലിരിക്കുന്ന പുരുഷന്‍ ഉറങ്ങുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇടതുവശത്തെ ഡ്രൈവിംഗ് സീറ്റിലുള്ളയാളുടെ ദൃശ്യം വ്യക്തമല്ല.
വാഹനം സാമാന്യം നല്ല വേഗത്തിലായിരുന്നിട്ടും, വിന്‍ഡോ ഗ്‌ളാസുകള്‍ ഉയര്‍ത്തിവച്ചിരുന്നിട്ടും അകത്തു നടക്കുന്ന ലൈംഗിക കേളിയുടെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ആര്, എങ്ങനെ പകര്‍ത്തിയെന്നതാണ് ഐക്യരാഷ്ട്ര സംഘടനയെ ഞെട്ടിച്ചത്.
പ്രതികളെ തിരിച്ചറിഞ്ഞയുടന്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നതുതന്നെ, സംഭവത്തെ ഐക്യരാഷ്ട്ര സംഘടന ഗൗരവമായി കാണുന്നുവെന്നതിന് തെളിവാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് സ്‌റ്റെഫാനെ ദുജാറിക് പറഞ്ഞു.
എന്നാല്‍, കുറ്റക്കാരായ ഉദ്യോഗസ്ഥരോട് ശമ്പളമില്ലാത്ത അവധയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രം ചെയ്തത് തീര്‍ത്തും ലഘുവായ നടപടിയാണെന്നും, കൂടുതല്‍ കടുത്ത അച്ചടക്ക നടപടി വേണമെന്നുമാണ് ലോകരാജ്യങ്ങളുടെ ആവശ്യം.
യുദ്ധത്തിന്റെയും ആഭ്യന്തര കലാപത്തിന്റെയും കെടുതികള്‍ പേറുന്ന പല രാജ്യങ്ങളിലും യു.എന്‍ സമാധാന ദൗത്യസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ബാധകമായ കര്‍ശനമായ അച്ചടക്ക മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഉദ്യോഗസ്ഥര്‍ക്ക് എതിരെ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നത് ഐക്യരാഷ്ട്ര സംഘടനയെ ആശങ്കയിലാക്കുന്നുണ്ട്. യുദ്ധസാഹചര്യം കാരണം തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാകുന്ന പാവപ്പെട്ട കുുടംബങ്ങളിലെ പെണ്‍കുട്ടികളെ ദൗത്യസേനാംഗങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നു എന്നാണ് പരാതി.
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ യു.എന്‍ ദൗത്യസംഘാംഗങ്ങള്‍ കാമവികാരത്തിന് ഇരയാക്കി വലിച്ചെറിഞ്ഞ യുവതികളുടെ കണക്കുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നടിഞ്ഞ ഹെയ്തിയില്‍ സഹായത്തിനും സേവനത്തിനുമായി നിയോഗിക്കപ്പെട്ട യു.എന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ക്കു മുതിരുന്നതിന് എതിരെ അന്ന് ലോകമെങ്ങും പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
പത്തു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും ഇവരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായതായാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. പല കുട്ടികളും ക്രൂരമായ ബലാത്സംഗത്തിന് ഇരകളാക്കപ്പെട്ടത് നിരവധി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു. കടുത്ത പട്ടിണിയിലായ കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ വില നല്‍കി വാങ്ങി തുടര്‍ച്ചയായ കൂട്ട ബലാത്സംഗത്തിന് വിധേയരാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും ടെല്‍ അവീവ് സംഭവത്തോടെ വിഷയം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയിരിക്കുകയാണ്. അച്ചടക്കം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചു എന്നതു മാത്രമല്ല, രാജ്യാന്തര തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും സംഭവം കളങ്കം വരുത്തിയെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സമാനമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ അതിരു കടന്ന ലൈംഗിക വികാരത്തിനു കടിഞ്ഞാണിടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ഐക്യരാഷ്ട്ര സംഘടന.
30.82°C








